കൊല്ലം ∙ സമുദായത്തിന് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും അതു ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ വർഗീയവാദിയും മോശക്കാരനുമാക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആർ.ശങ്കർ ചരമ വാർഷിക ദിനാചരണ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ഈഴവന്റെ പ്രാതിനിധ്യം കുറയുകയാണ്.
സമുദായത്തിന്റെ പ്രതാപം നഷ്ടപ്പെട്ടു. അധികാരത്തിലെത്താതെ ഒന്നും നമുക്ക് നേടാൻ സാധിക്കില്ല.
ആർ.ശങ്കറിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിച്ചത് അധികാരമുള്ളതു കൊണ്ടാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമുദായം പിറകോട്ടു പോവുകയാണ്.
കോളജുകളിൽ പോയി അവിടത്തെ വസ്ത്രധാരണം നോക്കിയാൽ ആരാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്നതെന്ന് അറിയാൻ സാധിക്കും.
പരസ്പരം പോരടിച്ചു നമ്മൾ നമ്മുടെ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണ്. സ്വകാര്യ താൽപര്യങ്ങൾ മാറ്റിവച്ചു പൊതുതാൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
അംഗീകരിക്കപ്പെടേണ്ട നിലയിൽ അംഗീകാരം ലഭിച്ചിട്ടില്ലാത്ത മഹാനായ നേതാവായിരുന്നു ആർ.
ശങ്കറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിക്കൊണ്ട് വലിയൊരു വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം കൊടുത്ത നേതാവാണ് ആർ.ശങ്കർ. ഗുരുവിന്റെ വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക എന്ന സന്ദേശം സ്വജീവിതം കൊണ്ട് അദ്ദേഹം സാക്ഷാത്കരിച്ചു.
ആർ.ശങ്കറിന്റെ കാലഘട്ടം എസ്എൻഡിപിയുടെ സുവർണ കാലഘട്ടമായിരുന്നുവെന്നും അദ്ദേഹത്തിന്റെ തേജസ് കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ ഇന്നും പച്ച പിടിച്ചു കിടക്കുകയാണെന്നും എംപി പറഞ്ഞു.
വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എം.നൗഷാദ് എംഎൽഎ വിതരണം ചെയ്തു. മേയർ ഹണി ബെഞ്ചമിൻ, ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.
ജി.ജയദേവൻ, എസ്എൻഡിപി കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ആർ.ശങ്കറിന്റെ ജന്മനാടായ പുത്തൂർ ശങ്കേഴ്സ് ആശുപത്രിയിൽ നിന്ന് ആരംഭിച്ച ദീപശിഖാ റാലിക്ക് കൊട്ടാരക്കര, കുണ്ടറ യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി. റാലിയെ കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കേരളപുരത്ത് വരവേറ്റ് ശങ്കർ സ്ക്വയറിൽ എത്തിച്ചു.
തുടർന്ന് ശങ്കേഴ്സ് ആശുപത്രിയിലെ സ്മൃതിമണ്ഡപത്തിലേക്ക് മൗനജാഥ നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

