രാജപുരം ∙ പൂടംകല്ല്–ബളാൽ റോഡ് നവീകരണം വൈകുന്നതിനെതിരെ ജനകീയസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കള്ളാർ പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി. എ.സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.മധുസൂദനൻ, കുഞ്ഞിരാമൻ മാമ്പളം, എ.കെ.മാധവൻ, സുധാകരൻ അരിങ്കല്ല്, തുളസി കുട്ടിക്കാനം, നാരായണൻ കുട്ടിക്കാനം, എൻ.സി.ടി.നാരായണൻ, ജോസ് കരുമാലൂർ എന്നിവർ പ്രസംഗിച്ചു.
കള്ളാർ പഞ്ചായത്ത് അധീനതയിലുള്ള അയ്യങ്കാവ് തൈവളപ്പ് മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗം പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ബളാൽ പഞ്ചായത്തിന്റെ അധീനതയിൽ വരുന്ന പാലച്ചുരം തട്ട് മുതൽ മാമ്പളം വരെയുള്ള ഭാഗത്തും പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ സർവീസ് നിർത്തി വയ്ക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

