ചില സിനിമകൾ റിലീസിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും വലിയ ഓളം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഓരോ അപ്ഡേറ്റിനും കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ ഭ ബ’.
ഭയം ഭക്തി ബഹുമാനം എന്ന് പൂർണനാമമുള്ള ചിത്രത്തിൽ ദിലീപ് നായകനാകുമ്പോൾ, അതിഥി താരമായി മോഹൻലാൽ കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ അശോകൻ.
വളരെ രസകരവും കൗതുകം നിറഞ്ഞതുമായ ഒരു വിഷയമാണ് ‘ഭ ഭ ബ’ കൈകാര്യം ചെയ്യുന്നതെന്ന് അശോകൻ പറയുന്നു. ഒരു സിനിമയ്ക്കും അമിതമായ പ്രതീക്ഷ നൽകരുതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, എങ്കിലും ‘ഭ ഭ ബ’ തീർച്ചയായും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
“എനിക്ക് ദിലീപുമായി കോമ്പിനേഷൻ രംഗങ്ങളുണ്ട്, മോഹൻലാലുമായില്ല. ഒരു സിനിമയ്ക്കും നമ്മൾ അമിത പ്രതീക്ഷ നൽകരുത്.
എന്നാലും ഇത് രസമുള്ള, കൗതുകം നിറഞ്ഞ ഒരു സിനിമയായിരിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിൽ മികച്ച സംഘട്ടന രംഗങ്ങളുണ്ട്.
ഒറ്റവാക്കിൽ പറഞ്ഞാൽ ‘ഭ ഭ ബ’ ഒരു ഇൻട്രസ്റ്റിംഗ് ചിത്രമായിരിക്കും,” newskerala.net-നോട് സംസാരിക്കവെ അശോകൻ പറഞ്ഞു. ദിലീപിനും മോഹൻലാലിനും പുറമെ ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയലുകൾക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നതെന്ന് ധ്യാൻ ശ്രീനിവാസൻ അറിയിച്ചിരുന്നു.
ചിത്രത്തിൽ മോഹൻലാലും ദിലീപും ഒന്നിക്കുന്ന ഒരു ഗാനരംഗമുണ്ടെന്ന് ബി. ഉണ്ണികൃഷ്ണനും സ്ഥിരീകരിച്ചിരുന്നു.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

