കോഴിക്കോട് ∙ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് ധാരണയായി. ആകെയുള്ള 28 ഡിവിഷനിൽ 14 ഡിവിഷനിൽ കോൺഗ്രസും 11 ഡിവിഷനിൽ മുസ്ലിം ലീഗും ഓരോ ഡിവിഷനിൽ വീതം സിഎംപിയും കേരള കോൺഗ്രസും ആർഎംപിയും മത്സരിക്കും.
എടച്ചേരി, കായക്കൊടി, മേപ്പയ്യൂർ, പുതുപ്പാടി, കോടഞ്ചേരി, ചാത്തമംഗലം, കുന്ദമംഗലം, കക്കോടി, നരിക്കുനി, ബാലുശ്ശേരി, കാക്കൂർ, അരിക്കുളം, പയ്യോളി അങ്ങാടി, ചോറോട് ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
നാദാപുരം, മൊകേരി, ഉള്ള്യേരി, പനങ്ങാട്, താമരശ്ശേരി, കാരശ്ശേരി, ഓമശ്ശേരി, കടലുണ്ടി, ചേളന്നൂർ, അത്തോളി, മണിയൂർ ഡിവിഷനുകളിൽ മുസ്ലിം ലീഗ് മത്സരിക്കും. പന്തീരങ്കാവ് ഡിവിഷനിൽ സിഎംപിയും പേരാമ്പ്രയിൽ കേരള കോൺഗ്രസും, അഴിയൂരിൽ ആർഎംപിയും മത്സരിക്കും.
അടുത്ത ദിവസങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

