തൃക്കൊടിത്താനം ∙ ‘തകർന്ന് തരിപ്പണമായ റോഡ് കാരണം ഇപ്പോൾ എന്റെ ഉപജീവനം പോലും മുടങ്ങി. ഇനിയും ആളുകൾ വീണ് എല്ലു പൊട്ടിയാലും റോഡ് നേരേയാക്കില്ലേ ?’ തകർന്ന കോട്ടമുറി – ചെമ്പുപുറം റോഡിൽ വീണ് കൈ ഒടിഞ്ഞ കോട്ടമുറി പുതുപ്പറമ്പിൽ അഷ്റഫ് കുഞ്ഞുമുഹമ്മദിന്റെ (59) ചോദ്യം നാട്ടിലെ ജനപ്രതിനിധികളോടാണ്.
ടൈൽ ഇടീൽ ജോലിയായിരുന്നു അഷ്റഫിന്റെ വരുമാന മാർഗം. കുഴിയിൽ വീണ് വലതുകൈ പൊട്ടിയതോടെ ഇനി എങ്ങനെ ജോലിക്കു പോകുമെന്നാണ് അഷ്റഫ് ചോദിക്കുന്നത്.
ശനിയാഴ്ച രാത്രി 9.45നു കോട്ടമുറി ജിമ്മിനു സമീപമായിരുന്നു അപകടം. ബൈക്കിൽ പോകുകയായിരുന്നു അഷ്റഫ്.
എതിർദിശയിൽ നിന്നെത്തിയ കാറിനു സൈഡ് നൽകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു.
കാറിന്റെ വെളിച്ചം കണ്ണിൽ പതിച്ചതിനാൽ കുഴി കണ്ടില്ല. ഞായറാഴ്ച കോട്ടമുറി കരയോഗമന്ദിരത്തിനു സമീപം പ്രിൻസ് മറ്റത്തിൽ എന്നയാളും അപകടത്തിൽ പെട്ട് പരുക്കേറ്റു. കോട്ടമുറി – ചെമ്പുപുറം റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്.
ഓണത്തിനു മുൻപ് ടാറിങ് നടത്തുമെന്നായിരുന്നു ജനപ്രതിനിധികളുടെ പ്രഖ്യാപനം. ഒന്നും നടന്നില്ല.
റോഡിന്റെ ഒരുവശം പൈപ്പിടാനായി കുത്തിപ്പൊളിച്ചതാണ്. പലയിടത്തും റോഡ് ഒലിച്ചു പോയിരിക്കുകയാണ്.
ഈ റോഡിലൂടെ പോകുന്ന ആളുകളെ ആശുപത്രിയിലേക്കും വാഹനങ്ങളെ വർക്ഷോപ്പിലേക്കും കൊണ്ടുപോകണമെന്നാണ് നാട്ടുകാർ പറയുന്നത്.
മാടപ്പള്ളി, തെങ്ങണ, അയർക്കാട്ടുവയൽ ഭാഗങ്ങളിലേക്ക് പോകാൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡിനാണ് ദുർഗതിയെന്നു കോട്ടമുറി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ പി.ജി.മുരളീധരൻ നായർ, ജോസഫ് ചാക്കോ ചാലാപ്പറമ്പിൽ, സണ്ണി മറ്റത്തിൽ, ജോർജ് വർഗീസ് ചെറ്റയ്ക്കാട്, ജയിംസ് വടക്കനാട് എന്നിവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

