പാങ്ങോട്∙ മന്നാനിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കെമിസ്ട്രി വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളും സുസ്ഥിര വികസനവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കൂടംകുളം ആണവ നിലയത്തിലെ സയന്റിഫിക് ഓഫീസര്‍ എ.വി.
സതീഷ് ഉദ്ഘാടനം ചെയ്തു. ആണവ നിലയങ്ങളോടും ഊര്‍ജ്ജത്തോടും ജനങ്ങള്‍ക്കുള്ള ഭയപ്പാട് ഗൗരവമായ വിഷയമാണ്.
എന്നാല്‍, കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ താപോല്പ്പാദന മാർഗം ആണവോര്ജ്ജമാണ്, എ.വി.സതീഷ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ആണവായുധങ്ങള്‍ കൊണ്ടു ഭീഷണി ഉയര്‍ത്തുന്നതും അതിന്റെ ഉപയോഗവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.പക്ഷേ ആണവ പ്ലാന്റുകളും അതിന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജം മാത്രമല്ല, വലിയ തൊഴിലവസരങ്ങളും അതുവഴി വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പലും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ ഡോ.ഹാഷിം.എം അധ്യക്ഷത വഹിച്ചു.
കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഷിജി ഫസില്‍, അധ്യാപകന് ഡോ.സിയാദ് യു, ഡോ. നിഖിൽ ചന്ദ്രൻ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ഐസറില്‍ അഡ്മിഷന് കിട്ടിയ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സമീര്‍ അഹമ്മദിനെ ആദരിച്ചു. മാധ്യമങ്ങളിലൂടെ അറിഞ്ഞ ആണവ രംഗത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് ചോദ്യോത്തരവേളയില്‍ എ.വി.സതീഷ് ഉത്തരം നല്കി.
മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പ്രെസന്റേഷന്, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവയും സെമിനാറിനോട് അനുബന്ധിച്ചു സംഘടിപ്പിച്ചു. ഡോ.ഇ .എ നാസിമുദ്ധീന് നന്ദി പ്രകാശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

