
സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 227 റണ്‍സ് വിജയലക്ഷ്യം. മഴയെ തുടര്‍ന്ന് മത്സരം 34 ഓവറാക്കി ചുരുക്കിയിരുന്നു. തുടക്കത്തില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ലിയാം ലിവിംഗ്സ്റ്റണിന്റെ (പുറത്താവാതെ 95) ഇന്നിംഗ്സാണ് കരകയറ്റിയത്. സാം കറന് (42), മൊയീന്‍ അലി (33), ജോസ് ബട്ലര് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഇതില്‍ മൂന്നും വീഴ്ത്തിയത് ട്രന്റ് ബോള്‍ട്ടായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ബോള്‍ട്ട് കൊടുങ്കാറ്റില്‍ ഇംഗ്ലീഷ് മുന്‍നിര അടിയുലഞ്ഞു. 12.1 ഓവറില്‍ അഞ്ചിന് 55 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ജോണി ബെയര്‍സ്റ്റോ (6), ജോ റൂട്ട് (0), ബെന്‍ സ്റ്റോക്സ് (1) എന്നിവരെ ബോള്‍ട്ട് പുറത്താക്കി. ഹാരി ബ്രൂക്കിനെ (2) മാറ്റ് ഹെന്റിയെ മടക്കി. കൂട്ടതകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബട്ലറുടെ ചെറിയ ഇന്നിംഗ്സായിരുന്നു. എന്നാല്‍ ബ്ടലറെ സാന്റ്നര്‍ ബൗള്‍ഡാക്കി.
പിന്നീട് മൊയീന്‍ അലി – ലിവിംഗ്സ്റ്റണ് ക്രീസിലുറച്ചതോടെ ഇംഗ്ലണ്ട് പതിയെ തകര്‍ച്ചയില്‍ നിന്ന് കരയറി. ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൊയീനെ പുറത്താക്കി ടിം സൗത്തി കിവീസിന് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയത് സാം കറന്. ലിവിംഗ്സറ്റണൊപ്പം 112 റണ്‍സാണ് കറന് ചേര്‍ത്തത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സില്‍ നട്ടെല്ലായത് ഈ ഇന്നിംഗ്സ് തന്നെയായിരുന്നു.
35 പന്തുകള്‍ നേരിട്ട കറന് രണ്ട് സിക്സും ഒരു ഫോറും നേടി. ഡേവിഡ് വില്ലി (7) ലിവിംഗ്സ്റ്റണൊപ്പം പുറത്താവാതെ നിന്നു. 78 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറുമാണ് ലിവിംഗ്സ്റ്റണ് നേടിയത്. ബോള്‍ട്ടിന് പുറമെ ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]