റാന്നി∙ മാർത്തോമ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസന വികസന സംഘം നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ കംപ്യൂട്ടർ, തയ്യൽ, വാദ്യോപകരണം പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുമേനി നിർവഹിച്ചു.
സമൂഹ നന്മയ്ക്കായി തൊഴിലുകൾ അഭ്യസിച്ചു എല്ലാ ഭവനങ്ങളും സ്വയം പര്യാപ്തമാകണമെന്നു അഭിവന്ദ്യ തിരുമേനി പറഞ്ഞു.
വികസന സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ചു.
റാന്നി-നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
വികസന സംഘം സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ, ട്രഷറർ മനോജ് ഡേവിഡ് കോശി, കേന്ദ്ര മാനേജിങ് കമ്മറ്റിയംഗങ്ങളായ തോമസ് എബ്രഹാം, സാം വർഗീസ് മുള്ളംകാട്ടിൽ കോഴ്സ് പരിശീലന സ്ഥാപന മേധാവികളായ ജോജി മാത്യു, മനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

