കോഴിക്കോട്∙ സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഡിഎസ്എഫ് നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണം. മെഡിക്കൽ കോളജ് ദേവഗിരി സാവിയോ സ്കൂളിൽ പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാർച്ച് മാനാഞ്ചിറയിൽ പൊലീസ് തടഞ്ഞു. 20 എംഎസ്എഫ് – കെഎസ്യു നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.
രാവിലെ ജില്ലയിലെ വിവിധ സ്കൂളുകൾക്കു മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.
പത്തരയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പു മുടക്കി. മെഡിക്കൽ കോളജ് സാവിയോ എച്ച്എസ്എസിൽ പ്രതിഷേധക്കാർ എത്തി സ്കൂൾ വിടാൻ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ തയാറായില്ല.
തുടർന്നു പ്രവർത്തകർ ഓഫിസ് ഉപരോധിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് എത്തി പ്രവർത്തകരെ മാറ്റി.
11 പേർക്കെതിരെ കേസെടുത്തു.
വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധത്തിൽ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.നജാഫ്, ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, അർജുൻ പൂനത്ത്, അജ്മൽ കൂനഞ്ചേരി, സി.എം മുഹാദ്, സി.വി.ജുനൈദ്, അഫ്ലഹ് പട്ടോത്ത്, ഫുആദ് തേയറമ്പത്ത്, അൽത്താഫ് വെള്ളയിൽ, എംഎസ്എഫ് ഹരിത ജനറൽ കൺവീനർ റിമ മറിയം, എം.പി.രാഗിൻ എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

