 
        newskerala.net നിങ്ങൾക്കായി ഒരുക്കുന്ന ഈ രുചിവിഭാഗത്തിലേക്ക് നിങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാം. നിങ്ങള്‍ തയ്യാറാക്കുന്ന വ്യത്യസ്തമായ പാചകക്കുറിപ്പുകള്‍, ആകര്‍ഷകമായ ചിത്രങ്ങള്‍ സഹിതം ഞങ്ങള്‍ക്ക് അയച്ചുതരിക.
തിരഞ്ഞെടുക്കുന്നവ newskerala.net-ല്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. തട്ടുകട സ്റ്റൈൽ മുളക് ബജ്ജി വീട്ടില്‍ തയ്യാറാക്കിയാലോ? വേണ്ട
ചേരുവകൾ ബജി മുളക് – 8 എണ്ണം ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് – ഒരു കപ്പ് മല്ലിയില പൊടിയായി അരിഞ്ഞത് – ആവശ്യത്തിന് ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ കടലമാവ് – 1 1/2 കപ്പ് ഉപ്പ് – പാകത്തിന് കുക്കിംഗ് സോഡ – ഒരു നുള്ള് കായപ്പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ വെള്ളം – ആവശ്യത്തിന് എണ്ണ വറുത്തെടുക്കാൻ – ആവശ്യമായത് തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ്, മല്ലിയില, ഉപ്പ്, മഞ്ഞൾപൊടി ഇവ ഒന്നിച്ചാക്കി കുഴച്ച് യോജിപ്പിച്ചു വയ്ക്കുക. ഇനി കടലമാവിലേക്ക് ഉപ്പ്, സോഡ, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കി ആവശ്യത്തിനുള്ള വെള്ളമൊഴിച്ച് ഇഡ്ഡലി മാവിന്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക.
ശേഷം മുളക് കഴുകി വൃത്തിയാക്കി വെള്ളം മുഴുവനും ഒപ്പിയെടുത്ത് അറ്റം മുതൽ ഞെട്ടുവരെ പിളർന്നു വയ്ക്കുക. ഇനി തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂട്ടിൽ നിന്നും കുറച്ചെടുത്ത് മുളകിൽ നിറയ്ക്കുക.
മുഴുവൻ മുളകും ഇങ്ങനെ ചെയ്യുക. ശേഷം മുളകു നിറച്ചത് ബാറ്ററിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
ഇതോടെ മുളക് ബജ്ജി റെഡി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
        