 
        ന്യൂഡൽഹി ∙ ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഡിസംബറോടെ യാഥാർഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. വ്യാപാരക്കരാർ രേഖകളിലെ പകുതിയോളം അധ്യായങ്ങൾ അന്തിമമാക്കിയതായി കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
20 അധ്യായങ്ങളാണ് ആകെയുള്ളത്. ധാരണയായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 10 അധ്യായങ്ങൾ അന്തിമമാക്കി.
മറ്റൊരു 5 അധ്യായം കൂടി അന്തിമമാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. നവംബർ അവസാനത്തോടെ യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മിഷണർ ഇന്ത്യയിലെത്തുമ്പോൾ കരാർ അന്തിമമാക്കുന്നതിൽ കാര്യമായ പുരോഗതി നേടാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്രസൽസ് സന്ദർശിച്ച പീയൂഷ് ഗോയൽ ഇയു ട്രേഡ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇനിയും അഭിപ്രായ ഐക്യമുണ്ടാകാത്ത സ്റ്റീൽ, ഓട്ടമൊബീൽ, കാർബൺ നികുതി തുടങ്ങിയ വിഷയങ്ങളിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച തുടരും.
കരാർ യാഥാർഥ്യമായാൽ ഇന്ത്യ ഭാഗഭാക്കാകുന്ന ഏറ്റവും വലിയ വ്യാപാര കരാറായി ഇത് മാറും.
വിസ്കി, വൈൻ, കാറുകൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കണമെന്നതാണ് ഇയുവിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ യാഥാർഥ്യമായാൽ ഇന്ത്യയിലെ ടെക്സ്റ്റൈൽസ് ബിസിനസിനു നേട്ടമാകും.
കരാർ നിലവിലില്ലാത്തതിനാൽ ബംഗ്ലദേശ്, വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് 10% അധിക തീരുവ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയു രാജ്യങ്ങളിൽ നിലവിൽ ബാധകമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
        