അടൂർ ∙ ക്ഷേമപെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടെന്ന് ആക്ഷേപിച്ചതായി ആരോപിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ അടൂരിലെ വസതിയിലേക്ക് കെഎസ്കെടിയു ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. സെൻട്രൽ ജംക്ഷനിൽ നിന്നാരംഭിച്ച മാർച്ച് അടൂർ പ്രകാശിന്റെ വീടിന് 200 മീറ്റർ അകലെ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ഡി.ബൈജു, ഷീലാ വിജയൻ, പി.കെ.സത്യവ്രതൻ, രാധാ രാമചന്ദ്രൻ, എസ്.ഷിബു, എസ്.സി.ബോസ്, വി.കെ.മുരളി, ഷിജു പി.കുരുവിള, കെ.സോമൻ, ബിനു വർഗീസ്, രാജൻ ഏബ്രഹാം, റെജി പോൾ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

