കീഴൂർ∙ തീരദേശ ഗ്രാമമായ കീഴൂരിൽ അഴിമുഖപ്രദേശം കടലും പുഴയും ചേരും വിധം അപകട നിലയിലാണെന്ന് നാട്ടുകാർ.
അശാസ്ത്രീയമായി പണിത പുലിമുട്ടും കാസർകോട് മത്സ്യബന്ധന തുറമുഖം ജെട്ടി നിർമാണവുമാണ് ഇതിനു കാരണമായി അവർ പറയുന്നത്.
പുലിമുട്ട് കടലിനോട് ചേർന്ന് കര നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കീഴൂരിൽ അര കിലോമീറ്റർ നീളത്തിൽ മൂന്നു മീറ്ററിലേറെ വീതിയിൽ റോഡ് ഭാഗം കടലെടുത്തു. 100 മീറ്റർ നീളത്തിൽ മൂന്നു മീറ്റർ വീതിയിൽ കീഴൂർ ഉപ്പുചാപ്പ ശ്മശാനം റോഡും ഗതാഗതയോഗ്യമല്ലാതായി.
രണ്ടും ടാറിങ് ചെയ്യാത്ത ഫിഷറീസ് റോഡ് ആണ്. തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെ വീടുകൾ സുരക്ഷിതത്വ ഭീഷണിയിലാണ്.
വകുപ്പ്തല മന്ത്രിമാർക്കും വകുപ്പ്തല ഉദ്യോഗസ്ഥർക്കും പലതവണ നാട്ടുകാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഇക്കാര്യം അറിയിച്ച് നിവേദനം നൽകിയിട്ടും പരിഹാരം കാണാൻ നടപടികളുണ്ടാകുന്നില്ല.
സി.എച്ച്. കുഞ്ഞമ്പു എംഎൽഎ മുഖേന ക്ഷേത്രം സമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു.
ഇടയിൽ പകുതിയോളം കടൽഭിത്തി ഉണ്ടെങ്കിലും അഴിമുഖം റോഡിൽ 3 ഇടങ്ങളിൽ 500 മീറ്റർ, 100 മീറ്റർ വീതം എന്നിങ്ങനെയും ശ്മശാനം റോഡിൽ രണ്ടിടങ്ങളിൽ 100 മീറ്റർ വീതവും ചെമ്പരിക്ക തീരത്ത് 100 മീറ്ററും ആധുനിക നിലയിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന കടൽഭിത്തി സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ, വിവിധ രാഷ്ട്രീയ കക്ഷികൾ, ക്ഷേത്രം, പള്ളി കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ഉപരോധം തുടങ്ങിയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുമെന്നു ധീവരസഭ ജില്ലാ പ്രസിഡന്റ് സുരേഷ്കുമാർ കീഴൂർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

