അടൂർ∙ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി– സംസാര– സ്വഭാവ വൈകല്യങ്ങൾ എന്നിവ ബാധിച്ച കുട്ടികൾക്കു നൂതന ചികിത്സാ സൗകര്യങ്ങൾ ഒരുക്കി അടൂർ മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രി. മൾട്ടി സെൻസറി ഇന്റഗ്രേഷൻ തെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവിയറൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി എന്നീ സൗകര്യങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ വിഭാഗം മേധാവി ഡോ. പി.സവിദ, സൈക്യാട്രിസ്റ്റ് മേധാവി ഡോ.
വി.സതീഷ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. വിദ്യ സുഭാഷ്, കുട്ടികളുടെ വിഭാഗം ഡോ.
അഞ്ജന ടി.നായർ, സീനിയർ സൈക്കോളജിസ്റ്റ് ഡോ. പി.എം.അഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്.
തെറപ്പി പ്രവർത്തനങ്ങൾ
മൾട്ടി സെൻസറി ഇന്റഗ്രേഷൻ തെറപ്പി: ഇതിനു സജ്ജീകരിച്ച പ്രത്യേക മുറിയിൽ ഓട്ടിസം ബാധിച്ച കുട്ടികളെ കൊണ്ടുവന്ന് അവർക്കു ദൃശ്യ, ശ്രവണ, ഘ്രാണ, സ്പർശന ഉത്തേജനങ്ങളുടെ സംയോജനം എന്നിവ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നു.
ബിഹേവിയറൽ തെറപ്പി: സാമൂഹിക കഴിവുകൾ വികസിപ്പിക്കുന്നതിലും നല്ല പെരുമാറ്റം വർധിപ്പിക്കുന്നതിലും ഭാഷാ കഴിവു മെച്ചപ്പെടുത്തുന്നതിനും കഴിയും. സ്പീച്ച് തെറപ്പി: കുട്ടിയുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിലൂടെ ഒറ്റപ്പെടലിനെ മറികടക്കാനും സ്വയം പ്രകടിപ്പിക്കാനും കഴിയുന്ന തരത്തിലാണു പ്രവർത്തനം.
ഒക്യുപേഷനൽ തെറപ്പി: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സ്വയം പരിചരണം വർധിപ്പിക്കാനും ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കൽ, കുളി തുടങ്ങിയ ദൈനംദിന കഴിവുകൾ പഠിക്കാനും സാധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

