കമ്പല്ലൂർ ∙ കാവുകളുണർന്നതോടെ ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കും അരങ്ങുണർന്നു. കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലെ കളിയാട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മാപ്പിള, കരിഞ്ചാമുണ്ഡി തെയ്യങ്ങൾ അരങ്ങിലെത്തിയത്.
പട്ടുടുത്തു താടിയും തലപ്പാവും ധരിച്ചു തറവാട്ടുമുറ്റങ്ങളിലും കാവുകളിലുമെല്ലാം മാപ്പിളത്തെയ്യങ്ങൾ നിസ്കാര കർമങ്ങളും വാങ്കുവിളിയും നടത്തുമ്പോൾ വിശ്വാസത്തിനു കളങ്കമേൽക്കാത്ത നാട് ഒന്നടങ്കം വണങ്ങും.
മാലോം കൂലോം, കുമ്പള ആരിക്കാടി, മൗവ്വേനി കോവിലകം, പെരളം ചാമുണ്ഡേശ്വരി കാവ്, മടിക്കൈ കക്കാട്ട് കോവിലകം, തൃക്കരിപ്പൂർ പേക്കടത്ത് എന്നിവിടങ്ങളിലാണു വിവിധ പേരുകളിൽ മാപ്പിളത്തെയ്യങ്ങൾ അരങ്ങിലെത്തുന്നത്. ഇവയുടെ പുരാവൃത്തങ്ങളും വ്യത്യസ്തങ്ങളാണ്. തോറ്റം പാട്ടിന്റെ പിൻബലമില്ലാത്ത ഈ തെയ്യം, തന്റെ കായികാഭ്യാസത്തിലൂടെയും നിസ്കാര കർമങ്ങളിലൂടെയുമെല്ലാമാണ് അരങ്ങിൽ സജീവമാകുന്നത്.
കോട്ടയിൽ തറവാട്ടിലെ കളിയാട്ടത്തിൽ നാരായണൻ വലിയചിങ്കം മാപ്പിളത്തെയ്യത്തിന്റേയും ഗോകുൽ മാലോം കരിഞ്ചാമുണ്ഡിയുടേയും കോലധാരികളായി. വീരൻ തെയ്യം, നാട്ടടുക്കം തെയ്യം, വടക്കേചാമുണ്ഡി, ആക്കോചാമുണ്ഡി, കാട്ടുമുടന്തേമ്മ എന്നീ തെയ്യങ്ങളും കമ്പല്ലൂരിലെ കളിയാട്ടത്തിൽ അരങ്ങിലെത്തി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

