തളിപ്പറമ്പ് ∙ കമ്പിവലയിട്ട കിണറിനുള്ളിലെ കാട് നീക്കം ചെയ്യുന്നതിനിടെ കൈ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു.
പാടിക്കുന്ന് കരിയാത്തുംകോട്ടം ഗോപാലൻപീടികയിലെ രവീന്ദ്രന്റെ (80) കൈയാണ് ഇന്നലെ ഉച്ചയോടെ കമ്പിവലയിൽ കുടുങ്ങിയത്. മകന്റെ വീട്ടിലെത്തിയ രവീന്ദ്രൻ കിണറിനു മുകളിൽ സ്ഥാപിച്ച കമ്പിവലയുടെ ഗ്രിൽസിൽ കൂടി കൈ കടത്തി കാട് പറിച്ച് നീക്കുന്നതിനായി കൈ താഴ്ത്തിയപ്പോഴാണു തിരിച്ചെടുക്കാൻ സാധിക്കാതെയായത്.
ഏറെ പണിപ്പെട്ടിട്ടും കൈ തിരിച്ചെടുക്കാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഉച്ചയ്ക്ക് 1.50ന് തളിപ്പറമ്പിലെ സീനിയർ ഫയർ ഓഫിസർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കയ്യിൽ കുടുങ്ങിയ ഇരുമ്പ് വലയുടെ ഭാഗത്തോടെ മുറിച്ച് കൈ പുറത്തെടുത്തു. തുടർന്ന് അര മണിക്കൂറോളം പ്രയത്നിച്ച് കയ്യിൽ നിന്ന് വലയും മുറിച്ചു നീക്കി. ഫയർ ഓഫിസർമാരായ കെ.ധനേഷ്, പി.വി.ഗിരീഷ്, ഹോംഗാർഡ് സി.വി.രവീന്ദ്രൻ, ഡ്രൈവർ എം.ഷിജിത്ത് കുമാർ എന്നിവരും രക്ഷാസംഘത്തിൽ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

