ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് അമനകര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കല്യാണമരം’ എന്ന പുതിയ ചിത്രത്തിന് എറണാകുളം മുളന്തുരുത്തിയിൽ തുടക്കമായി. മറിയം സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും മറിയം ടവറിൽ വെച്ച് നടന്നു.
തൃക്കാക്കര അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഷിജു പി.എസ്. സ്വിച്ച് ഓൺ നിർവ്വഹിച്ചപ്പോൾ, ഗാനരചയിതാവ് സന്തോഷ് വർമ്മ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.
പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന് തിരക്കഥ കൈമാറി പ്രകാശനം ചെയ്തു. ധ്യാനിനൊപ്പം ദേവനന്ദ ജിബിൻ, മീര വാസുദേവ്, ആതിര പട്ടേൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹ സന്ദേശം ചടങ്ങിൽ പഴുക്കാമറ്റം സെൻ്റ് മേരീസ് സിംഹാസന പള്ളി വികാരി ഫാ. തോമസ് മുരീക്കൻ വായിച്ചു.
സിനിമയുടെ ഓർമ്മയ്ക്കായി ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു.
പ്രൊഡക്ഷൻ രംഗത്ത് കാൽനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ചീഫ് കനകൻ ആലപ്പുഴയെ നിർമ്മാതാവ് സജി കെ. ഏലിയാസ് പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു.
നിർമ്മാതാവ് സജി കെ ഏലിയാസ്, സംവിധായകൻ രാജേഷ് അമനകര, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, നിർമ്മാതാവ് ശശി അയ്യഞ്ചിറ, സംഗീത സംവിധായകൻ അജയ് ജോസഫ്, അഭിനേതാക്കളായ ദേവനന്ദ, ആതിര പട്ടേൽ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. പ്രകാശ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചലച്ചിത്ര-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. ധ്യാൻ ശ്രീനിവാസൻ, മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ എന്നിവരെ കൂടാതെ പ്രശാന്ത് മുരളി, മനോജ് കെ.യു, നോബി, മഞ്ജു വിജീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നവംബർ 7 മുതൽ മുളന്തുരുത്തി, പാലാ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. സജി കെ ഏലിയാസാണ് നിർമ്മാണം.
രജീഷ് രാമൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മറ്റ് അണിയറ പ്രവർത്തകർ: കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായർ, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, കലാസംവിധാനം – സാബുറാം, എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ, സംഗീതം – അജയ് ജോസഫ്, ഗാനരചന – സന്തോഷ് വർമ്മ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം – രാധാകൃഷ്ണൻ മങ്ങാട്, പി.ആർ.ഒ – പി.ആർ.
സുമേരൻ, സ്റ്റിൽസ് – ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ് – ജിസൻ പോൾ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

