തളിപ്പറമ്പ് ∙ നഗരത്തിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ എൻജിനീയറിങ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങൾ പുനരാരംഭിക്കുന്നതിന്റെ സാഹചര്യങ്ങൾ വിലയിരുത്താനാണ് തദ്ദേശ വിഭാഗം അസി.
എക്സിക്യൂട്ടീവ് എൻജിനീയർ പി.വി.ബിജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അഗ്നിബാധയുണ്ടായി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടെ ആവശ്യമായ പരിശോധനകൾ നടത്തണമെന്ന് എം.വി.ഗോവിന്ദൻ എംഎൽഎ നിർദേശം നൽകിയിരുന്നു.
തുടർന്ന് ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ടെക്നിക്കൽ കമ്മിറ്റി നഗരസഭ രൂപീകരിച്ചിരുന്നുവെങ്കിലും ഇതിൽ ഉൾപ്പെട്ട
കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധർ പിൻവാങ്ങിയതായി നഗരസഭ അധികൃതരെ അറിയിച്ചിരുന്നു.
അഗ്നിബാധയുണ്ടായ കെട്ടിടങ്ങൾ പരിശോധന നടത്താൻ ആവശ്യമായ സംവിധാനം എൻജിനീയറിങ് കോളജിൽ ഇല്ലാത്തിനാലാണ് ഇവർ പിൻവാങ്ങിയതായി അറിയിച്ചത്.
അഗ്നിബാധയുണ്ടായി 3 ആഴ്ചയോളമായിട്ടും ആവശ്യമായ പരിശോധനകൾ നടത്താത്തതിനെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ കഴിഞ്ഞദിവസം എം.വി.ഗോവിന്ദൻ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. അഗ്നിബാധയുണ്ടായ ശേഷം കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിക്കാൻ അൾട്രാസോണിക് പരിശോധനകൾ നടത്തേണ്ടി വരുമെന്ന് എൻജിനീയർ പി.വി.ബിജു പറഞ്ഞു.
എൻജിനീയറിങ് കോളജിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ കെട്ടിട
ഉടമകളുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തേണ്ടി വരും. ഇതിന് ശേഷമേ കെട്ടിടത്തിൽ എന്തൊക്കെ പരിഹാര മാർഗങ്ങളാണ് സ്വീകരിക്കേണ്ടി വരുകയെന്ന് പറയാൻ സാധിക്കുകയുള്ളൂ.
കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് മാറ്റുകയും ചില കോൺക്രീറ്റ് ഭാഗങ്ങൾക്കും മാറ്റം വരുത്തേണ്ടി വരികയും ചെയ്തേക്കും.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പരിശോധനകൾ നടത്തുവാനാണ് ശ്രമിക്കുന്നതെന്നും പി.വി.ബിജു പറഞ്ഞു. നഗരസഭ എൻജിനീയർ എസ്.സീന, പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, ഓവർസീയർ ബിന്ദു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി.താജുദ്ദീൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

