കോന്നി ∙ നാരായണപുരം ചന്തയ്ക്കു പിന്നിലെ കൈത്തോട്ടിൽ നിന്നു വെള്ളം പരിസരത്തെ വീടുകളുടെ പറമ്പിലേക്ക് ഒഴുകിയെത്തുന്നതു പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണു തോട്ടിൽ നിന്നുള്ള വെള്ളം ഒഴുകി പറമ്പിൽ കെട്ടിക്കിടക്കുന്നത്. വെള്ളം കയറാതിരിക്കാനായി കോൺക്രീറ്റ് ചെയ്ത തോടാണിത്.
എന്നാൽ, എവിടെയോ കോൺക്രീറ്റ് തകർന്നു വെള്ളം ഒഴുകിയെത്തുന്ന അവസ്ഥയാണെന്നു പ്രദേശവാസികൾ പറയുന്നു.
ചന്ത ഭാഗത്തു നിന്നുള്ള തോടായതിനാൽ മലിനജലമാണ് ഇതെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കണമെന്നും തോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കണമെന്നും പ്രദേശവാസികളുടെ പറമ്പിൽ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യമുയർന്നിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

