കോടഞ്ചേരി∙ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. നിർമാണം പൂർത്തീകരിച്ച രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെയും സിഡിഎംസി കെട്ടിടത്തിന്റെയും ഉദ്ഘാടനവും നാരങ്ങാത്തോട് പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇരുവഞ്ഞിപ്പുഴയിലെ തൂക്കുപാലത്തിന്റെയും പതങ്കയം ടേക്ക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷന്റെയും പ്രവൃത്തി ഉദ്ഘാടനവുമാണ് പ്രിയങ്ക ഗാന്ധി നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോയി കുന്നപ്പള്ളി, ബുഷറ ഷാഫി, പഞ്ചായത്ത് അംഗങ്ങളായ വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ, ഏലിയാമ്മ സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോബി ഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ, കെ.എം.പൗലോസ്, സണ്ണി കാപ്പാട്ടുമല, കെ.എം.ബഷീർ, സി.ജെ.ടെന്നിസൺ ചാത്തംകണ്ടത്തിൽ,പി.ആർ.രാജേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.സീനത്ത്, കോടഞ്ചേരി എഫ്എച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.ഹസീന എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

