വടക്കഞ്ചേരി ∙ മംഗലം പാലം മുതൽ വടക്കഞ്ചേരി– മണ്ണുത്തി ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജംക്ഷൻ വരെയുള്ള സ്ഥലത്തെ കയ്യേറ്റങ്ങൾ ദേശീയപാത അതോറിറ്റി പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു. ഇന്നലെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ആലത്തൂർ തഹസിൽദാരും വടക്കഞ്ചേരി പൊലീസും ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്ഥലം കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്.
ദേശീയപാതയ്ക്കായി മുൻപ് വിട്ടുനൽകിയ സ്ഥലത്ത് ഉണ്ടായിരുന്ന വീടിന്റെ പകുതി ഭാഗം ദേശീയപാതയുടെ സ്ഥലത്ത് വരുന്നതിനാൽ ഈ സ്ഥലവും ഒഴിപ്പിക്കും.
ദേശീയപാത അതോറിറ്റി കഴിഞ്ഞയാഴ്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും വീട്ടുകാരോട് കയ്യേറ്റ സ്ഥലങ്ങൾ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വീടിന്റെ പകുതിഭാഗം പൊളിച്ചുനീക്കാൻ വീട്ടുകാർക്ക് കഴിയാതായതോടെ ദേശീയപാത അതോറിറ്റി തന്നെയാണ് പൊളിക്കലിനു നേതൃത്വംനൽകുന്നത്. വഴിയോര കച്ചവടക്കാർ കയ്യേറിയ സ്ഥലങ്ങളും ഒഴിപ്പിച്ചു.
2008ൽ ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലങ്ങളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. മംഗലം പാലം മുതൽ റോയൽ ജംക്ഷൻ വരെയുള്ള കയ്യേറ്റ സ്ഥലങ്ങൾ പൂർണമായും ഒഴിപ്പിച്ച് ദേശീയപാത അതോറിറ്റി ഈ ആഴ്ച തന്നെ നിർമാണ കമ്പനിക്കു കൈമാറും.
തുടർന്ന് ഈ ഭാഗത്ത് ആറുവരിപ്പാതയും സർവീസ് റോഡും നിർമിക്കും.
സർവീസ് റോഡ് ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. മംഗലം പാലത്തു നിന്ന് നാലുവരിപ്പാതയുടെ ഓരം ചേർന്നാണ് പ്രദേശവാസികൾ വാഹനങ്ങളുമായി എതിർദിശയിലൂടെ വടക്കഞ്ചേരി ടൗണിലേക്കും കണ്ണമ്പ്ര റോഡിലേക്കും പ്രവേശിക്കുന്നത് അപകടങ്ങൾക്കിടയാക്കിയതോടെ ഇവിടെ സർവീസ് റോഡ് വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടർക്കും പരാതി നൽകി.
ഇതോടെ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. മംഗലം പാലത്ത് അനധികൃതമായി കെട്ടിയിരിക്കുന്ന കടകളും പൊളിച്ചുമാറ്റും. റോയൽ ജംക്ഷനിൽ നിന്ന് മംഗലം പാലം വരെ സർവീസ് റോഡ് നിർമിച്ചാൽ അപകടങ്ങൾക്ക് പരിഹാരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

