അടിമാലി ∙ നാലു പതിറ്റാണ്ട് കൊണ്ടുണ്ടാക്കിയ കൃഷിഭൂമിയും ഇരുനിലവീടും ഉപേക്ഷിച്ചു കർഷകൻ വാടകവീട്ടിലേക്കു മാറുന്നു. ചേബ്ലായിൽ ദേവസ്സി (80)–മേരി ദമ്പതികൾ അടിമാലി ദുരന്തമേഖലയിൽ നിന്ന് മാറിത്താമസിക്കാൻ നിർബന്ധിതരായി. 40 വർഷം മുൻപാണ് പാലായിൽനിന്ന് അടിമാലിയിലെത്തി ദേശീയപാതയോരത്ത് ദേവസ്സി 3 ഏക്കർ ഭൂമി വാങ്ങിയത്.
വർഷങ്ങളുടെ പരിശ്രമത്തിൽ മണ്ണിനെ നോവിക്കാതെ കൃഷിയിടം രൂപപ്പെടുത്തി. 2,000 കായ്ഫലമുള്ള കുരുമുളക് ചെടി, 200 ജാതിമരം (കായ്ക്കുന്നത്– 100), കമുകിൻ തൈ–300, തെങ്ങ്, തുടങ്ങി വിവിധ ഇനം കൃഷികളാൽ സമ്പന്നമാണ് കൃഷിഭൂമി.
കൃഷിയിടത്തിന് മധ്യഭാഗത്താണ് ഏഴു മുറികളോടു കൂടിയ ഇരുനില കോൺക്രീറ്റ് വീട്.
ഇവിടേക്ക് ദേശീയപാതയിൽ നിന്ന് എത്തുന്നതിനായി നൂറ് അടിയോളം നീളത്തിൽ ടൈൽ പതിപ്പിച്ച റോഡ്. ഇവയെല്ലാം നാലു പതിറ്റാണ്ടിനിടയിലെ സമ്പാദ്യമാണെന്ന് ദേവസ്സി പറയുന്നു. ഒരു വർഷം മുൻപാണ് ദേശീയപാതയുടെ നവീകരണ ജോലികൾ തുടങ്ങിയത്.
ചെരിച്ചു മാത്രമേ മണ്ണെടുക്കാകൂ എന്ന് പലവട്ടം ആവർത്തിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയുള്ള പ്രവൃത്തിയാണു തുടർന്നത്.
30 അടിയോളം ഉയരത്തിൽ അശാസ്ത്രീയമായി മണ്ണെടുത്തപ്പോൾ വിലക്കിയെങ്കിലും നിർമാണം തുടർന്നു.
ഇതോടെയാണ് കനത്ത മണ്ണിടിച്ചിൽ തുടങ്ങിയത്. കൃഷി ഉൾപ്പെടെ ഇടിഞ്ഞു പോയി.
ഇതോടെ പാതയിൽ നിന്ന് കട്ടിങ്ങിന്റെ ഉയരം 40 അടിയിലേറയായി. ഇതു സംബന്ധിച്ച് ദേശീയപാത അധികൃതർക്കും റവന്യു അധികാരികൾക്കും വീണ്ടും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച വൻ ദുരന്തമുണ്ടായത്. ഒരേക്കറോളം സ്ഥലത്തെ കൃഷി നഷ്ടമായി.
വീടിനു മുകൾ ഭാഗത്തായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ആശങ്ക മനസ്സിൽ പേറിയാണ് കുടിയിറക്കം.
മകൻ ബിജുവും മകന്റെ ഭാര്യ ഷിജി, ഇവരുടെ മക്കൾ ആൻ മരിയ, റോസ് മരിയ, ജറാൾഡ് ബിജു എന്നിവരടങ്ങുന്നതാണ് ദേവസ്സിയുടെ കുടുംബം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

