നെടുമങ്ങാട് ∙ ഡിവൈഎഫ്ഐ– എസ്ഡിപിഐ സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. പാങ്ങോട് പഴവിള നൂർ മൻസിലിൽ നിന്ന് കരകുളം കുമ്മിപ്പള്ളി തടത്തരികത്ത് പുത്തൻ വീട്ടിൽ അബ്ദുൽ സമദ് (26), കരകുളം കുമ്മിപ്പള്ളി എസ്എൻ മൻസിലിൽ നാദിർഷ (31), നെടുമങ്ങാട് പത്താംകല്ല് എലികോട് കുന്നുംപുറത്ത് വീട്ടിൽ അൽത്താഫ് ഹുസൈൻ (41) എന്നിവരാണ് അറസ്റ്റിലായത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് വച്ചാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരുഭാഗത്ത് നിന്ന് 9 പേർ അറസ്റ്റിലായി.
കഴിഞ്ഞ 19ന് രാത്രി അഴിക്കോട് ജംക്ഷനിൽ വച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പിന്നാലെ എസ്ഡിപിഐ നേതാക്കളുടെ വീടും വാഹനങ്ങളും തകർത്തു. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചത്.
ദീപുവിനെ ആക്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം സ്വദേശി നിസാമുദീൻ, വട്ടപ്പാറ വേങ്കോട് സ്വദേശി ഷംനാദ് എന്നിവർ അരുവിക്കര സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. എസ്ഡിപിഐ നേതാക്കളുടെ വീടും വാഹനങ്ങളും തകർത്ത കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നഗർ സ്വദേശി റിയാസ്, കരകുളം സ്വദേശികളായ അനന്ദു, അമൽ, അനൂപ് എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലും കീഴടങ്ങിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

