വിജയപുരം ∙ ഗ്രാമപ്പഞ്ചായത്ത് അത്യാധുനിക രീതിയിൽ ചിലമ്പ്രക്കുന്നിൽ പണി പൂർത്തിയാക്കിയ വാതക പൊതുശ്മശാനം ‘ശാന്തിപഥത്തി’ന്റെ ഉദ്ഘാടനം നാളെ 9.30നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ശ്മശാനം. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നു ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.കെ.സോമൻ കുട്ടി പറഞ്ഞു.
2022 നവംബറിൽ ശിലാസ്ഥാപനം നടത്തി.
ശാന്തിപഥം: വഴി ഇങ്ങനെ
പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് ചിലമ്പ്രക്കുന്ന്. കളത്തിപ്പടി – റബർ ബോർഡ് റോഡിൽ ആനത്താനം കഴിഞ്ഞ് എംഒസി മഠം ഭാഗത്തു നിന്നു ഏകദേശം 100 മീറ്റർ മുന്നോട്ടു പോയി വലത്തേക്കു തിരിഞ്ഞ് വീണ്ടും വലത്തേക്കുള്ള വഴിയിൽ 50 മീറ്റർ പോയാൽ ശ്മശാനത്തിൽ എത്താം.
കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡിൽ മന്ദിരം കവല കഴിഞ്ഞ് ഏകദേശം 200 മീറ്റർ കഴിഞ്ഞ് ഇടതു വശത്തേക്കുള്ള ലക്ഷംവീട് കോളനി റോഡിൽ സഞ്ചരിച്ചാൽ ശ്മശാനത്തിന്റെ ബോർഡ് കാണാം.
സംസ്കരിക്കുന്ന വിധം
ഒരു മൃതദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. ഫർണസുകൾ പ്രവർത്തിപ്പിക്കാൻ 3 കമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ സജ്ജീകരിക്കും.
പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ മൃതദേഹം വയ്ക്കും. ഓട്ടമാറ്റിക് ഫർണസിനുള്ളിലേക്കു മൃതദേഹം കടത്തിവിട്ട
ശേഷം ഗ്യാസ് സിലിണ്ടറുകളുടെ സഹായത്തോടെ സംസ്കാരം നടക്കും. പ്രത്യേകം തയാറാക്കിയ പ്യൂരിഫയർ സംവിധാനത്തിലൂടെ പുക 30 അടി ഉയരത്തിൽ കുഴലിലൂടെ പുറത്തേക്കു പോകും.
കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സൗകര്യം പിന്നീട് വരുത്താവുന്ന രീതിയിലാണ് നിർമാണം.
ശ്മശാനം ബുക്ക് ചെയ്യാൻ
ഗ്രാമപ്പഞ്ചായത്തിന്റെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ചുമതല. വിജയപുരം പഞ്ചായത്തിന്റെ പരിധിയിലുള്ള മൃതദേഹം സംസ്കരിക്കുന്നതിനു 3000 രൂപയാണ് ചാർജ്.
പഞ്ചായത്തിനു പുറത്തു നിന്നുള്ള മൃതദേഹത്തിനു 4000 രൂപ ഈടാക്കും. മരിച്ചയാളുടെയും അപേക്ഷിക്കുന്ന ബന്ധുവിന്റെയും ആധാറിന്റെ പകർപ്പ് ഹാജരാക്കണം. വാർഡ് അംഗത്തിന്റെ കത്ത് വേണം. ആശുപത്രിയിൽ വച്ചാണ് മരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതരുടെ കത്ത് കൂടി നൽകണം.
വിജയപുരം പഞ്ചായത്തിനു പുറത്തു നിന്നുള്ളവർ അപേക്ഷയോടൊപ്പം അതത് പഞ്ചായത്ത് പ്രസിഡന്റിന്റെ കത്താണ് നൽകേണ്ടത്. ഫോൺ : 9895899262. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

