ചാത്തന്നൂർ ∙ സിഐടിയു പണിമുടക്കിനിടെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്കെത്തിയ തൊഴിലാളികളെ തടഞ്ഞു; സിഐടിയു, ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ചാത്തന്നൂർ സ്റ്റാൻഡേഡ് ജംക്ഷനിലെ കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറി കവാടത്തിലാണു മണിക്കൂറുകൾ നീണ്ട
തർക്കം ഉണ്ടായത്. പെൻഷൻ നിഷേധിക്കുന്ന പിഎഫ് അധികൃതരുടെ നടപടി തിരുത്തുക, മിനിമം പെൻഷൻ വർധിപ്പിക്കുക, പരിപ്പ് ഇറക്കുമതി തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കാഷ്യു വർക്കേഴ്സ് സെന്റർ – സിഐടിയു കൊല്ലം പിഎഫ് ഓഫിസിലേക്കു പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായാണു പണിമുടക്ക് നടത്തിയത്.
23നു നിശ്ചയിച്ചിരുന്ന മാർച്ചും ധർണയും ഇന്നലത്തേക്കു മാറ്റിയതായിരുന്നു. ഇതറിയാതെ ജോലിക്ക് എത്തിയ തൊഴിലാളികളെ സമരാനുകൂലികൾ തടഞ്ഞതായി ഐഎൻടിയുസി ആരോപിച്ചു.
മുൻകൂട്ടി അറിയിപ്പു നൽകാതെ സിഐടിയു പണിമുടക്ക് ആഹ്വാനം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും ഐഎൻടിയുസി നേതാക്കൾ പറഞ്ഞു.രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ തടഞ്ഞു ഫാക്ടറിയുടെ കവാടം തുറക്കാൻ അനുവദിക്കാതെ സമരം ആരംഭിച്ചു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും തൊഴിലാളികളും സമരക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി.
ഇതിനിടെ ഇരുകൂട്ടർക്കും പിന്തുണയുമായി നേതാക്കൾ എത്തി. ജോലിക്കെത്തിയ തൊഴിലാളികളും സമരക്കാരും കവാടത്തിൽ നിലയുറപ്പിച്ചു.സിപിഎം ലോക്കൽ സെക്രട്ടറി ടി.ദിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അജി, സുരേഷ്, കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവ് ബിജു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ശർമ, ഐഎൻടിയുസി നേതാവും കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.പ്രതീഷ്കുമാർ, യുഡിഎഫ് ചാത്തന്നൂർ നിയോജകമണ്ഡലം കൺവീനർ ഷാലു വി.ദാസ്, ഐഎൻടിയുസി പ്രതിനിധികളായ അന്നമ്മ, അനിത, ശോഭ, ഷീജ എന്നിവർ കമ്പനി അധികൃതരുമായി ചർച്ച നടത്തി ഉച്ചയ്ക്ക് ഒരു മണിയോടെ പ്രശ്നങ്ങൾ പരിഹരിച്ചു.
ഇതോടെ ഇരു കൂട്ടരും പിരിഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

