വർക്കല∙ സ്വകാര്യ വ്യക്തിയുടെ കയ്യിൽ നിന്നു നിയമ പോരാട്ടം നടത്തി തിരികെ പിടിച്ച സ്ഥലത്ത് അങ്കണവാടി പണിയുമെന്ന വാഗ്ദാനം നഗരസഭയിലെ നിലവിലെ ഭരണസമിതി കാലാവധി പിന്നിടുമ്പോഴും നടപ്പാക്കാനായില്ല. അഞ്ചുവർഷം മുൻപ് മുൻ ഭരണസമിതിയുടെ കാലയളവിൽ അന്നു പ്രതിപക്ഷത്തെ കൗൺസിലറായ കോൺഗ്രസിലെ സി.കൃഷ്ണകുമാർ തുടക്കമിട്ട
നിയമ നടപടികളിലൂടെ രണ്ടര സെന്റ് ഭൂമി നഗരസഭയ്ക്കു ലഭിച്ചത്.
ഭൂമി ഏറ്റെടുക്കൽ പ്രശ്നത്തിൽ അന്നത്തെ ഭരണസമിതി കാര്യമായ താൽപര്യം കാണിച്ചില്ലെന്നാണു കൃഷ്ണകുമാർ പറയുന്നത്. പാറയിൽ വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയോടു ചേർന്നു മറ്റൊരു സർവേ നമ്പറിൽ അന്യ വസ്തുവായി കിടന്ന സ്ഥലമായിരുന്നു ഇത്. പിന്നീട് തർക്ക സ്ഥലം ഉൾപ്പെടുത്തി ഉടമസ്ഥൻ മതിൽ കെട്ടാൻ നടത്തിയ നീക്കം എതിർത്തതിന്റെ പേരിൽ കൗൺസിലർക്കെതിരെ കേസ് കോടതി വരെ നീണ്ടു.
പിന്നീടാണ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടന്നത്.
തർക്ക സ്ഥലത്തിൽ നിന്നു മാറി മറ്റൊരു ഭാഗത്ത് തുല്യമായ സ്ഥലം നൽകിയാണ് പ്രശ്നത്തിനു പരിഹാരമാകുന്നത് രണ്ടര സെന്റിൽ അങ്കണവാടിക്കു കെട്ടിടം നിർമിക്കാൻ കൗൺസിൽ അന്നു തീരുമാനിക്കുകയും ചെയ്തെങ്കിലും നിലവിലെ ഭരണസമിതിയുടെയും കാലാവധി പൂർത്തിയാക്കുമ്പോഴും വീണ്ടെടുത്ത സ്ഥലം മുഴുവനായി കാടുമൂടി നിലയിലാണ്. അതേസമയം പുതിയ കെട്ടിടത്തിനു കാത്തിരിക്കുന്ന വാച്ചർമുക്ക് അങ്കണവാടി വാടക കടമുറിയിൽ തന്നെയാണ് തുടർന്നും പ്രവർത്തിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

