അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ∙ വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ ) അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ നവംബർ 12ന് 10ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സെക്യൂരിറ്റികം ക്ലീനർ
ചിറ്റാർ∙ശബരിമല തീർഥാടന കാലത്ത് പഞ്ചായത്തിലെ ശബരിമല ഇടത്താവളത്തിൽ സെക്യൂരിറ്റി കം ക്ലീനർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പ്രദേശവാസികളായ പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ നവംബർ 4നു മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
പാലിയേറ്റീവ്പരിശീലനം
ചിറ്റാർ∙ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ മാർത്തോമ്മാ ആശുപത്രിയിൽ നാളെ 10നു പാലിയേറ്റീവ് പരിചരണ പരിശീലനം നടക്കും. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലെ ഡോ.അജിത് വി.
കോശിയുടെ നേതൃത്വത്തിലുള്ള സംഘം ക്ലാസ് നയിക്കും.നവംബർ രണ്ടിനു 9.30 മുതൽ ഡോ.എസ്. സബിതയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാംപും നടക്കും.
ഫോൺ 8301824902.
സൗജന്യ സംരംഭക വികസന സെമിനാർ
പത്തനംതിട്ട∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം, എംഎസ്എംഇ കോഓപ്പറേറ്റീവ് സൊസൈറ്റി, ദി ബിസിനസ് ഹൗസ്, മൈ ഭാരത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ സംരംഭക വികസന സെമിനാർ നവംബർ ഒന്നിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും.
യുവാക്കൾക്കായി പുതിയ തൊഴിലവസരങ്ങൾ സെമിനാറിൽ പരിചയപ്പെടുത്തും. തൊഴിൽ സാധ്യതകൾ വികസിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ അറിയാനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്വയം തൊഴിൽ ലോണുകൾ ലഭിക്കുന്നതിനും സ്റ്റാർട്ടപ്പ് ബിസിനസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും സൗജന്യ മാർഗ നിർദേശങ്ങൾ നൽകുമെന്ന് ഡയറക്ടർ വിജി സി.അയിരൂർ, പ്രോഗ്രാം കോർഡിനേറ്റർ ഗോപിക ജി.നായർ, എംഎസ്എംഇ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.
ശിവപ്രസാദ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്കും റജിസ്ട്രേഷനും: 9747765335, 0468 2325660.
കാട
വളർത്തൽപരിശീലനം
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ നവംബർ 6 ന് 10 മുതൽ 5 വരെ കാട വളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ് നടക്കും. റജിസ്റ്റർ ചെയ്യണം.
0469 2965535.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ കടമാൻകുളം, കടമാൻകുളം ആശുപത്രിപ്പടി, ഐക്കരപ്പടി, മണ്ണിൽപടി, മഠത്തിൽകാവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

