കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ ഓമനപ്പുഴ, ഓടാപ്പൊഴി, ദുർഗ, ഈറാൻഡിയ, ഇന്ദിര കോളനി, കയർ ഇന്ത്യ, റാണി, ക്രിസ്തുരാജ, ബോണി, ന്യൂഭാരത്, ഔവ്വർ, പാട്ടുകളം, വലിയവീട്, ഐസ് ലോഫ്റ്റ്, ബ്ലൂസ്റ്റാർ, ചെട്ടികാട്, നവസൂര്യ, ജെആർവൈ, തിയശേരി, വടക്കാലിശേരി, പൂങ്കാവ് ചർച്ച്, തീർഥശേരി, ഗുരുമന്ദിരം, കാരുപറമ്പ്, ആയുർവേദം, തിരുവിളക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാം
പൂച്ചാക്കൽ ∙ ശ്രീകണ്ഠേശ്വരം എസ്എൻ എച്ച്എസ്എസിൽ 2020 മുതൽ 2024 വരെ പഠിച്ചവരുടെ കോഷൻ ഡിപ്പോസിറ്റ് സ്വീകരിക്കുന്നതിന് ബാങ്ക് പാസ് ബുക്കിന്റെ പകർപ്പുമായി നവംബർ 4ന് 10ന് സ്കൂളിൽ എത്തണം.
പ്രഫഷണൽ നാടകോത്സവം
പൂച്ചാക്കൽ ∙ പാണാവള്ളി മാനവീയം കലാ സാംസ്കാരിക വേദി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഫഷണൽ നാടകോത്സവം ‘നാടക രാവ് – 2കെ25’ നവംബർ 1ന് തുടങ്ങി 5ന് സമാപിക്കും.
ഓടമ്പള്ളി കവലയ്ക്കു സമീപം അടയത്ത് മൈതാനത്തിൽ ദിവസവും രാത്രി 7നാണ് നാടകം. പ്രവേശനം പാസ് മൂലമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

