ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
വീട്ടുകരം ഇന്ന് അടയ്ക്കാം
പനച്ചിക്കാട് ∙ ഗ്രാമപ്പഞ്ചായത്തിലെ 2, 3, 4, 22 വാർഡുകളിലെ വീട്ടുകരം ഇന്ന് രാവിലെ 11 മുതൽ 3 വരെ കൊല്ലാട് ഗവ. എൽപി സ്കൂളിലും നാൽക്കവല ബാങ്ക് ഹാളിലും പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കും.
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ ഉമ്മച്ചൻ സ്കൂൾ റോഡ്, തൃക്കയിൽ റോഡ്, ചന്ദനത്തിൽ കടവ്, തുരുത്തി, പാറയ്ക്കൽ കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ പാത്രപാങ്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മണികണ്ഠവയൽ, സാംസ്കാരിക നിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ∙ പങ്കിപ്പുറം ഒന്ന്, പങ്കിപ്പുറം രണ്ട്, ഏലംകുന്ന് ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പുലിക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ∙ എസ്ഐടിഐ, എൻ.ടി.പോൾ, പുളിഞ്ചുവട്, പിച്ചനാട്ട്, കുടമാളൂർ ചർച്ച്, കുട്ടപ്പൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
വാഴപ്പള്ളി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
സർട്ടിഫിക്കറ്റുകളുമായി ഇന്ന് 2.30ന് സ്കൂൾ ഓഫിസിൽ എത്തണം. 9446320287 ഒളശ്ശ ∙ സർക്കാർ അന്ധവിദ്യാലയത്തിൽ ഒഴിവുള്ള എച്ച്എസ്ടി (ഹിന്ദി), സംഗീത അധ്യാപകൻ, ഉപകരണസംഗീത അധ്യാപകൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 31നു 10നു സ്കൂൾ ഓഫിസിൽ നടത്തും.
ഉപകരണസംഗീതം അധ്യാപക തസ്തിക കാഴ്ചപരിമിതർക്കുള്ളതാണ്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 94007 74299.
റബർ ബോർഡ് കോൾ സെന്റർ
കോട്ടയം ∙ റബർ ഉൽപന്ന നിർമാണ സംരംഭകരെ സഹായിക്കുന്നതിന് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച റബർ പ്രൊഡക്ട്സ് ഇൻക്യുബേഷൻ സെന്ററിന്റെ (ആർപിഐസി) പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും റബർ ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട
സംശയങ്ങൾ ദൂരീകരിക്കാനും റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇന്നു 10 മുതൽ ഒന്നു വരെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയിന്റിസ്റ്റ് ഡോ. ഷേറ മാത്യു മറുപടി നൽകും.
കോൾ സെന്റർ നമ്പർ: 0481 2576622.
ഗെസ്റ്റ് അധ്യാപക ഒഴിവ്
കാഞ്ഞിരപ്പളളി ∙ സെന്റ് ഡൊമിനിക്സ് കോളജിൽ ഹിസ്റ്ററി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. കോട്ടയം ജില്ലാ കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നവംബർ 12നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റയും രേഖകളുടെ പകർപ്പും അയയ്ക്കണം.
അപേക്ഷ സമർപ്പിക്കുന്നവർ അസ്സൽ രേഖകളുമായി നവംബർ 14 രാവിലെ 10ന് കോളജിൽ അഭിമുഖത്തിനെത്തണം. പിഎച്ച്ഡി, യുജിസി നെറ്റ് യോഗ്യതയുള്ളവർക്കു മുൻഗണന.
വിവരങ്ങൾക്ക്: 8078056049. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

