ജോലി ഒഴിവ്: എൻജിനീയർ
തിരുവനന്തപുരം ∙ നാഷനൽ ആയുഷ് മിഷൻ കേരള ജൂനിയർ കൺസൽറ്റന്റ് എൻജിനീയർ തസ്തികയിലേക്ക് നവംബർ 3ന് അഭിമുഖം നടത്തും. ഫോൺ: 0471 2474550
നഴ്സിങ് അസിസ്റ്റന്റ്
വെള്ളനാട്∙ വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു നഴ്സിങ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നവംബർ മൂന്നിന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. ഫോൺ: 9447205722.
വനിതാ ട്രെയിനർ
കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിനു കീഴിലുള്ള പട്ടകുളം വനിതാ ഫിറ്റ്നസ് സെന്ററിൽ വനിത ട്രെയിനറുടെ ഒഴിവുണ്ട്.
18നും 35നും മധ്യേ പ്രായമുള്ളവർ 31ന് 11ന് പഞ്ചായത്ത് ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. സ്പെഷൽ പൊലീസ് ഓഫിസർ
കാട്ടാക്കട
∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്പെഷൽ പൊലീസ് ഓഫിസർമാരായി ജോലി ചെയ്യാൻ താൽപര്യമുള്ള എസ്പിസി, എൻസിസി കെഡറ്റുകൾ, റിട്ട.പൊലീസ്,വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകണമെന്ന് എസ്എച്ച്ഒ അറിയിച്ചു.
തൊഴിൽമേള
തിരുവനന്തപുരം ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ നേതൃത്വത്തിൽ നവംബർ 4, 5 തീയതികളിൽ കനകക്കുന്നിൽ തൊഴിൽമേള നടത്തുന്നു.
പങ്കെടുക്കാൻ സ്മാർട്ട് ട്രിവാൻഡ്രം ആപ് വഴി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: https://smarttrivandrum.in/employer ഫോൺ: 0471-2719050.
തിരുവനന്തപുരം ∙ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപെട്ട
ഉദ്യോഗാർഥികൾക്കായി സമന്വയ പദ്ധതിപ്രകാരം സൗജന്യ തൊഴിൽമേള നവംബർ 15ന് തിരുവനന്തപുരം പ്രഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫിസിന്റെ ആഭിമുഖ്യത്തിൽ മരിയാപുരം ഗവ.ഐടിഐയിൽ നടത്തും. https://rb.gy/071hfr എന്ന ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2330756.
‘ആസ്പയർ– ഉന്നതി’ ഡിജിറ്റൽ സാങ്കേതികവിദ്യ പരിശീലനം
തിരുവനന്തപുരം ∙ പട്ടികജാതി വികസന വകുപ്പും ഐസിടി അക്കാദമി ഓഫ് കേരളയുമായി ചേർന്നു നടത്തുന്ന ‘ആസ്പയർ- ഉന്നതി’യുടെ ഭാഗമായി പട്ടികജാതി യുവാക്കൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ സൗജന്യ പരിശീലനം നൽകും.
ട്യൂഷൻ ഫീസ്, ബോർഡിങ്, താമസം എന്നിവ സൗജന്യമാണ്. ഫുൾസ്റ്റാക് ഡവലപ്മെന്റ് പ്രോഗ്രാമിന് എൻജിനീയറിങ് ബിരുദവും ഡിജിറ്റൽ മാർക്കറ്റിങ് പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത.
ഓൺലൈനിൽ 31 ന് മുൻപ് അപേക്ഷിക്കണം. http://ictkerala.org/scdd, ഇമെയിൽ: [email protected], 04712700811.
സൗജന്യ സി മാറ്റ്/കെ മാറ്റ് പരിശീലനം
തിരുവനന്തപുരം∙ സി മാറ്റ്, കെ മാറ്റ് 2026 പരീക്ഷകൾക്കായുള്ള സൗജന്യ പരിശീലന ക്ലാസുകൾ ജികെഎം കോഓപ്പറേറ്റീവ് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി(സിസിഎംടി) അഴിക്കോട് സംഘടിപ്പിക്കും.
വിവരങ്ങൾക്ക്:8593008635, 8891151718
പശു പരിപാലന പരിശീലനം
തിരുവനന്തപുരം ∙ ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ നവംബർ 10 മുതൽ 14 വരെ ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലന പരിപാടി നടത്തും. ഫോൺ: 0471 2440911.
അംഗത്വം പുതുക്കൽ
തിരുവനന്തപുരം ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2015 സെപ്റ്റംബർ 12 മുതൽ 2025 സെപ്റ്റംബർ 11 വരെയുള്ള കാലപരിധിക്കുള്ളിൽ 24 മാസത്തിലധികം അംശാദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട
തൊഴിലാളികൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. 60 വയസ്സിൽ താഴെയുള്ളവർ ഡിസംബർ 10 നകം അംശദായ കുടിശിക പിഴ സഹിതം അടയ്ക്കണം.
വിവരങ്ങൾക്ക്: 0471-2729175.
സൗജന്യ നേത്ര പരിശോധന ക്യാംപ്
നന്ദിയോട്∙ നന്ദിയോട് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഒന്നിന് 10 മുതൽ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ നടക്കും. ക്യാംപിൽ പങ്കെടുക്കുന്നവർക്കു പരിശോധന, സർജറി, കണ്ണിനുള്ളിൽ ഘടിപ്പിക്കുന്ന ലെൻസ് എന്നിവ സൗജന്യമാണ്.
അന്നേ ദിവസം രാവിലെ 9മുതൽ റജിസ്ട്രേഷൻ ആരംഭിക്കും.
ഇന്റർ സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ്
തിരുവനന്തപുരം ∙ ചെസ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രം നടത്തുന്ന ഇന്റർ സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ് 1ന് തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
9048643887 നമ്പറിൽ റജിസ്റ്റർ ചെയ്യണം.
മുതലപ്പൊഴിയിൽ ലൈഫ് സപ്പോർട്ട് ആംബുലൻസ്
തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ ജീവന് സുരക്ഷാ കവചമൊരുക്കാനും മറ്റ് അടിയന്തര ഘട്ടങ്ങളിൽ സേവനം ലഭ്യമാക്കാനും ലൈഫ് സപ്പോർട്ട് ആംബുലൻസ് സജ്ജമാക്കി. വി.ശശി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25.2 ലക്ഷം രൂപ ചെലവിലാണ് ആംബുലൻസ് സജ്ജമാക്കിയത്.
ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ഹാർബറിൽ നടത്തും. 24 മണിക്കൂറും മുതലപ്പൊഴിയിൽ സേവനം ലഭ്യമാകുന്ന ആംബുലൻസിൽ പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കും.
മലയാള മനോരമ ക്ലാസിഫൈഡ് പരസ്യമേള കല്ലമ്പലത്ത്
തിരുവനന്തപുരം∙ കുറഞ്ഞ നിരക്കിൽ പരസ്യം ചെയ്യാൻ മലയാള മനോരമ ഒരുക്കുന്ന ക്ലാസിഫൈഡ് പരസ്യമേള ഇന്നു മുതൽ 31 വരെ കല്ലമ്പലം പെട്രോൾ പമ്പിന് സമീപം എഎസ്എച്ച് ബിൽഡിങ്ങിലെ മനോരമ സബ് ഓഫിസിൽ നടക്കും.
10 മുതൽ 5 വരെയാണ് മേള. റിയൽ എസ്റ്റേറ്റ്, മാട്രിമോണിയൽ, അസ്ട്രോളജി, ഓട്ടമോട്ടീവ്, വാണ്ടഡ് തുടങ്ങിയ ക്ലാസിഫൈഡ് പരസ്യങ്ങളും ചരമം, ചരമവാർഷികം, വിവാഹം, ജന്മദിനം തുടങ്ങിയ പഴ്സനൽ പരസ്യങ്ങളും ഡിസ്കൗണ്ടോട് കൂടി നൽകാം.
തുടർച്ചയായി 2 ശനിയാഴ്ച റിയൽ എസ്റ്റേറ്റ് പരസ്യം നൽകിയാൽ രണ്ടാമത്തെ പരസ്യത്തിന് 50% ഡിസ്കൗണ്ടും 2 ഞായറാഴ്ച മാട്രിമോണിയൽ പരസ്യം നൽകിയാൽ രണ്ടാമത്തെ പരസ്യത്തിന് 75% ഡിസ്കൗണ്ടും ലഭിക്കും. ലോസ്റ്റ്, നെയിം ചേഞ്ച്, ഉപകാരസ്മരണ പരസ്യങ്ങൾ 1050 രൂപ മുതൽ നൽകാം.
തുടർച്ചയായി പരസ്യം നൽകുന്നവർക്ക് പ്രത്യേക കിഴിവ് ഉണ്ടായിരിക്കും. കിഴിവുകൾ മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക് മാത്രം.
ഫോൺ: 95624 76950.
മലയാള മനോരമ ക്ലാസിഫൈഡ് പരസ്യമേള പാലോട്
തിരുവനന്തപുരം∙ കുറഞ്ഞ നിരക്കിൽ പരസ്യം ചെയ്യാൻ മലയാള മനോരമ ഒരുക്കുന്ന ക്ലാസിഫൈഡ് പരസ്യമേള ഇന്നു മുതൽ 31 വരെ പാലോട് കെഎസ്ആർടിസി റോഡിനു സമീപം മടത്തറ റോഡിലെ മനോരമ സബ് ഓഫിസിൽ നടക്കും. രാവിലെ 10 മുതൽ 5 വരെയാണ് മേള.
റിയൽ എസ്റ്റേറ്റ്, മാട്രിമോണിയൽ, അസ്ട്രോളജി, ഓട്ടമോട്ടീവ്, വാണ്ടഡ് തുടങ്ങിയ ക്ലാസിഫൈഡ് പരസ്യങ്ങളും ചരമം, ചരമവാർഷികം, വിവാഹം, ജന്മദിനം തുടങ്ങിയ പഴ്സനൽ പരസ്യങ്ങളും ഡിസ്കൗണ്ടോട് കൂടി നൽകാം. തുടർച്ചയായി 2 ശനിയാഴ്ച റിയൽ എസ്റ്റേറ്റ് പരസ്യം നൽകിയാൽ രണ്ടാമത്തെ പരസ്യത്തിന് 50% ഡിസ്കൗണ്ടും 2 ഞായറാഴ്ച മാട്രിമോണിയൽ പരസ്യം നൽകിയാൽ രണ്ടാമത്തെ പരസ്യത്തിന് 75% ഡിസ്കൗണ്ടും ലഭിക്കും.
ലോസ്റ്റ്, നെയിം ചേഞ്ച്, ഉപകാരസ്മരണ പരസ്യങ്ങൾ 1050 രൂപ മുതൽ നൽകാം. തുടർച്ചയായി പരസ്യം നൽകുന്നവർക്ക് പ്രത്യേക കിഴിവ് ഉണ്ടായിരിക്കും.
കിഴിവുകൾ മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക് മാത്രം. ഫോൺ: 94461 03513
അറ്റകുറ്റപ്പണി; ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം∙ ഉള്ളൂർ– മെഡിക്കൽ കോളജ് റോഡിൽ ഉള്ളൂർ ജംക്ഷനു സമീപം പൊട്ടിയ ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്ന് രാത്രി ആരംഭിക്കും.
മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ കോർപറേഷൻ പരിധിയിലെ ആറോളം വാർഡുകളിൽ ജല വിതരണം മുടങ്ങും. ഇന്ന് രാത്രി 10 മുതൽ വെള്ളിയാഴ്ച രാത്രി 10 വരെ അറ്റകുറ്റപ്പണി നീളും.
600 എംഎം പൈപ്പ് തിങ്കളാഴ്ചയാണ് പൊട്ടിയത്. ജല വിതരണം മുടങ്ങുന്ന സ്ഥലങ്ങൾ– ഉള്ളൂർ, ചെറുവയ്ക്കൽ, ആക്കുളം, ഉള്ളൂർ ഗാർഡൻസ്, ഉള്ളൂർ ഗ്രാമം, പഴയ റോഡ് സമീപം, ബാപ്പുജി നഗർ, ഭാസി നഗർ, ഉദയ ഗാർഡൻസ്, നീരാഴി ലെയ്ൻ, പിഎസ്സി നഗർ, ശ്രീചിത്ര നഗർ, ശിവശക്തി ലെയ്ൻ, ശ്രീനാരായണ നഗർ, ശ്രീകൃഷ്ണ നഗർ, പുലയനാർകോട്ട, സന്തോഷ് നഗർ, മെഡിക്കൽ കോളജ് പരിസരം, മുറിഞ്ഞപാലം , കുമാരപുരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

