തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 30ന് വൈകിട്ട് നാലു മണിക്കൂറിലേറെ അടച്ചിടും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.
30ന് വൈകിട്ട് 4.45 മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്. 30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുക.
ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. 31ന് നടത്തുന്ന ആറാട്ട് കലശത്തോടെ പത്തു ദിവസം നീളുന്ന ഉത്സവം സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

