കോഴിക്കോട് ∙ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) സംസ്ഥാനത്തുടനീളം നടത്തിവരുന്ന ചട്ടപ്പടി സമരത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഒപി ബഹിഷ്കരണം പൂർണം. സീനിയർ ഡോക്ടർമാർ ആരും തന്നെ ഒപിയിൽ ഹാജരായില്ല.
പിജി വിദ്യാർഥികളാണ് രോഗികളെ പരിശോധിച്ചത്.
ഒപി ബഹിഷ്കരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നരാ ബീഗം നിർവഹിച്ചു.
സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് മാത്രമായി 2016 മുതൽ 2020 വരെയുള്ള നാലു വർഷം ഒൻപത് മാസത്തെ ശമ്പള കുടിശിക നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയാണെന്ന് റോസ്നരാ ബീഗം പറഞ്ഞു. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഡോ.
അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. സിഇസി അംഗം ഡോ.
അഷ്റഫ്, ഡോ. മോഹൻദാസ്, യൂണിറ്റ് സെക്രട്ടറി ഡോ.
ടോം വിൻസൺ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. ഹജ്ഫ ഇരത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
ശമ്പള കുടിശിക നൽകുക, എൻട്രി കേഡറിലെ ശമ്പള പരിഷ്കരണത്തിലെ അനോമലി പരിഹരിക്കുക, വയനാട്, കാസർകോട് ഉൾപ്പെടെയുള്ള പുതിയ മെഡിക്കൽ കോളജുകളിൽ മതിയായ തസ്തികകൾ സൃഷ്ടിച്ച് നിലവിലെ ഡോക്ടർമാരുടെ പുനർവിന്യാസം നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനയുടെ സമരം.
ചട്ടപ്പടി സമരം നിലനിൽക്കുന്നിടത്തോളം കാലം യാതൊരുവിധ യോഗങ്ങളിലും അംഗങ്ങൾ പങ്കെടുക്കില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു. മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും ദൈനംദിന പ്രവർത്തനങ്ങൾക്കും നിർണായക തീരുമാനങ്ങൾക്കും അടിസ്ഥാനമായ സിസിഎം മീറ്റിങ്ങുകൾ മുടങ്ങുന്നത് പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ വിളിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡഡൈസേഷൻ സംബന്ധിച്ച യോഗവും ബഹിഷ്കരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.
വരും ആഴ്ചകളിലും ഒപി ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. അടുത്ത ആഴ്ച ബുധനാഴ്ച ആണ് ഒപി ബഹിഷ്കരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

