കരിവെള്ളൂർ ∙ നിർമാണം പൂർത്തിയായ പാലത്തിലൂടെ വാഹനമോടാതായിട്ടു വർഷങ്ങൾ. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച കരിവെള്ളൂർ പെരളത്തെ കല്ലംചിറപാലത്തിലാണ് ഇന്നും വാഹനങ്ങളെത്താത്തത്.
കരിവെള്ളൂർ പെരളം, കാങ്കോൽ ആലപ്പടമ്പ എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി പെരളം കിഴക്കേച്ചാൽ പാടശേഖരത്തിലൂടെയുള്ള തോടിനു കുറുകെയാണ് പാലം ഒരുക്കിയത്. 2015ൽ സി.കൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 32.5 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. എന്നാൽ, പാലത്തിലേക്കുള്ള അനുബന്ധ റോഡിന്റെ നിർമാണപ്രവൃത്തി പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾക്കു പാലത്തിലെത്താനാകില്ല.
വേണം 50 മീറ്റർ കൂടി
ടി.ഐ.മധുസൂദനൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണു പാനോത്ത്-പേരോൽ ചോനക്കണ്ടം റോഡ് നിർമാണം ആരംഭിച്ചത്.
വയലിലൂടെയുള്ള റോഡിന് പലരും സ്ഥലം വിട്ടു നൽകുകയും ചെയ്തിരുന്നു. എന്നാൽ, റോഡ് പണി അധികൃതർ പാതിവഴിയിൽ നിർത്തി. ഇതോടെ കല്ലംചിറ പാലം നോക്കുകുത്തിയായി.
50 മീറ്റർ കൂടി റോഡ് നിർമിച്ച് പാലവുമായി ബന്ധിപ്പിച്ചാൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. റോഡ് യാഥാർഥ്യമായാൽ കാങ്കോലിൽനിന്ന് കരിവെള്ളൂരിലേക്കും വെള്ളൂരിലേക്കും വേഗത്തിൽ എത്തിച്ചേരാം.
റോഡ് പണി പൂർത്തിയാക്കി ഇതുവഴിയുള്ള യാത്രയ്ക്കു സൗകര്യമൊരുക്കണമെന്നാണു ഗ്രാമത്തിന്റെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

