ഇരിട്ടി∙ ഹൈക്കോടതി സ്റ്റേ നീക്കിയതോടെ ആറളം ആനമതിൽ നിർമാണം പുനരാരംഭിക്കുന്നതിനുള്ള തടസ്സം നീങ്ങി. അനുകൂല വിധി ഉണ്ടായ സാഹചര്യത്തിൽ നിർത്തിവച്ച ആനമതിൽ നിർമാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്നു മരാമത്ത് കെട്ടിട
നിർമാണ വിഭാഗം അറിയിച്ചു. ആനമതിലിന്റെ നിർമാണ പുരോഗതിയും മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണവും ലക്ഷ്യമിട്ടു രൂപീകരിച്ച നിരീക്ഷണസമിതിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സമയബന്ധിതമായി ആനമതിൽ നിർമാണം പൂർത്തിയാക്കാത്തതിനെ തുടർന്നു മരാമത്ത് നേരത്തെ പുറത്താക്കിയ കരാറുകാരൻ കാസർകോട് സ്വദേശി ബി.റിയാസ് നൽകിയ ഹർജിയിൽ കേസ് ഫയലിൽ സ്വീകരിച്ച കോടതി മരാമത്ത് ആരംഭിച്ച റീടെൻഡർ നടപടികൾ തുടരാനും എന്നാൽ കോടതിയുടെ അനുവാദത്തോടെ ടെൻഡർ ഉറപ്പിക്കാവൂ എന്നും ഇടക്കാല ഉത്തരവ് നൽകിയിരുന്നു.
സ്റ്റേ ഒരു തവണ നീക്കിയെങ്കിലും കരാറുകാരന് വീണ്ടും കോടതിയെ സമീപിച്ചതോടെ സ്റ്റേ വീണ്ടും വന്നു. ഇതാണ് ഇപ്പോൾ നീക്കം ചെയ്തു നിർമാണത്തിന് അനുമതി നൽകി കോടതി ഉത്തരവിട്ടത്.
വിധി പകർപ്പ് കിട്ടാൻ കാത്തിരിക്കുകയാണെന്നും ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും മരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എഫ്.ബി.ലജീഷ്കുമാർ വ്യക്തമാക്കി.
ആറളം ഫാം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന 9.899 കിലോമീറ്റർ ദൂരത്തിലാണ് ആനമതിൽ പണിയേണ്ടത്.
കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രം പൂർത്തീകരിച്ച മെല്ലെപ്പോക്ക് രീതിയെത്തുടർന്നാണ് കരാർ റദ്ദ് ചെയ്തത്. അവശേഷിച്ച 6 കിലോമീറ്റർ ദൂരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്.4 പേർ നൽകിയ ക്വട്ടേഷനിൽ ഏറ്റവും കുറഞ്ഞ വാഗ്ദാനം (8 ശതമാനം കുറവിൽ) നടത്തിയത് ഹിൽട്രാക് കൺസ്ട്രക്ഷനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

