ആലപ്പുഴ: തുറവൂർ ടിഡി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്താണ് മരിച്ചത്.
ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിലെ ശ്രീകോവിലിൽ അതിക്രമിച്ചു കയറിയതിന് ഇയാളെ ക്ഷേത്രം ജീവനക്കാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾ ആൾക്കൂട്ട
വിചാരണ നേരിടുന്നതിൻ്റെയും പോലീസ് മുഖത്തടിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ newskerala.net-ന് ലഭിച്ചു. കുത്തിയതോട് എഎസ്ഐ സമ്പത്തിൻ്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
മോഷ്ടാവാണെന്ന് കരുതിയാണ് സമ്പത്തിനെ പിടികൂടിയതെന്നും, കസ്റ്റഡിയിലെടുക്കുമ്പോൾ സ്വാഭാവികമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്നുമാണ് കുത്തിയതോട് പോലീസിൻ്റെ വിശദീകരണം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പിന്നീട് തിരിച്ചറിഞ്ഞുവെന്നും പോലീസ് പറയുന്നു.
കസ്റ്റഡിയിലെടുത്ത സമ്പത്തിനെ അന്നുതന്നെ ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പട്ടണക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ടിഡി ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പട്ടണക്കാട് പോലീസ് അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

