മാവേലിക്കര ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ഇരുചക്രവാഹനങ്ങൾ.
പൊലീസിൽ അറിയിച്ചിട്ടും നടപടിയില്ല. കെഎസ്ആർടിസി ബസ് സ്റ്റേഷന് എതിർവശം എസ്ബിഐ ബാങ്കിനു മുന്നിൽ നിന്നു കിഴക്കോട്ടുള്ള റോഡിൽ മതിലിനോടു ചേർന്നും മിൽക് സൊസൈറ്റി–കൊറ്റാർകാവ് റോഡിൽ തോണ്ടലിൽ ചിറയിൽ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ വസ്തുവിലുമാണ് 2 സ്കൂട്ടറുകൾ മാസങ്ങളായി അനാഥമായി കിടക്കുന്നത്.
2 വാഹനങ്ങളിലും വള്ളിപ്പടർപ്പുകൾ വ്യാപിച്ചിട്ടുണ്ട്.
ചിറയിൽ ഭാഗത്തെ സ്കൂട്ടറിനു മുകളിൽ ആദ്യം ആവരണം ഉണ്ടായിരുന്നു. പിന്നീട് കാറ്റിലും മറ്റും അത് പറന്നുപോയി.
ഇപ്പോൾ ചെടികൾ വളർന്നു സ്കൂട്ടർ നശിക്കുന്ന അവസ്ഥയാണ്.പലതവണ പലതവണ പരാതി പറഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. വാർഡ് കൗൺസിലർ അനി വർഗീസ് പറഞ്ഞു.
വാഹനങ്ങൾ എവിടെ നിന്നെങ്കിലും മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചതാണോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

