കൊച്ചി ∙ പ്രായം വെറുമൊരക്കം മാത്രമെന്നു തെളിയിച്ചു വിവിധ മേഖലകളിൽ മുദ്ര പതിപ്പിച്ച 50 വയസ്സിനു മേൽ പ്രായമുള്ള 200 അമേരിക്കൻ വനിതകളുടെ ഫോബ്സ് പട്ടികയിൽ കോട്ടയം സ്വദേശിയായ സംരംഭക സുമ കൃഷ്ണനും. ഇന്നവേഷൻ വിഭാഗത്തിലെ 50 അംഗ പട്ടികയിലാണ് സുമ ഇടംപിടിച്ചത്.
ഓസ്കർ ജേതാവായ ഹോളിവുഡ് നടി ഹാലി ബെറി ഉൾപ്പെടെയുള്ള പ്രമുഖർ വിവിധ വിഭാഗങ്ങളിലായി പട്ടികയിൽ ഇടംനേടി.
ഔഷധ ഗവേഷകയും ക്രിസ്റ്റൽ ബയോടെക് സഹസ്ഥാപകയുമായ സുമ കോട്ടയം കടുത്തുരുത്തി തുരുത്തിപ്പള്ളി കോട്ടയിൽ കുടുംബാംഗമാണ്. ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവീസസിൽ ഉദ്യോഗസ്ഥനായിരുന്ന ടി.വി.മാണിയുടെയും പരേതയായ ഗ്രേസി മാണിയുടെയും മകളാണു സുമ (60).
2016ൽ 51–ാം വയസ്സിലാണു സുമ ഭർത്താവ് കൃഷ് കൃഷ്ണനോടൊപ്പം യുഎസിലെ പിറ്റ്സ്ബെർഗിൽ ക്രിസ്റ്റൽ ബയോടെക് സ്ഥാപിച്ചത്.
ഇപ്പോൾ, 4.4 ബില്യൻ ഡോളറാണു കമ്പനിയുടെ വിപണി മൂല്യം. ജീൻ തെറപ്പി ഉപയോഗിച്ച് അത്യപൂർവ ത്വക്രോഗത്തിനു (ബട്ടർഫ്ലൈ സ്കിൻ ഡിസീസ്) പ്രതിവിധി കണ്ടെത്തുകയാണു സുമ ചെയ്തത്.
ചിത്രശലഭത്തിന്റെ ചിറകു പോലെ ചർമം പൊടിയുന്ന രോഗത്തിനു യുഎസ് എഫ്ഡിഎ (ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരം ലഭിച്ചതോടെ ക്രിസ്റ്റലിന്റെ വിപണി മൂല്യവും കുതിച്ചുയർന്നു. ഇപ്പോൾ, ജീൻ തെറപ്പി ഉപയോഗിച്ചു ശ്വാസകോശ അർബുദത്തിനും സിസ്റ്റിക് ഫൈബ്രോസിനും ചികിത്സ വികസിപ്പിക്കാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലാണു ക്രിസ്റ്റൽ ബയോടെക് റിസർച് ആൻഡ് ഡവലപ്മെന്റ് പ്രസിഡന്റായ സുമ.
മുംബൈയിൽ വളർന്ന സുമ പഠനത്തിനായാണു യുഎസിലെത്തിയത്. വിലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദം നേടിയ സുമ വിവിധ കമ്പനികളിൽ ഡ്രഗ് ഡവലപ്പറായി പ്രവർത്തിച്ച ശേഷമാണു ഭർത്താവിനൊപ്പം സ്വന്തം സംരംഭത്തിനു തുടക്കമിട്ടതും വിജയ രസതന്ത്രം സൃഷ്ടിച്ചതും.
ഔഷധങ്ങൾ വികസിപ്പിച്ചതിന് എഴുപതിലേറെ പേറ്റന്റുകളാണു സുമയുടെ പേരിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

