തൊട്ടിൽപാലം∙ വയനാട്ടിലേക്കുള്ള പൂതംപാറ–ചൂരണി–പക്രംതളം ബദൽ റോഡിന് നവകേരള സദസ്സിൽ ഉൾപ്പെടുത്തി 7 കോടി രൂപ അനുവദിച്ചു.റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. നിലവിൽ വയനാട്ടിലേക്കുള്ള ഏക ബദൽ റോഡാണിത്.
വലിയ കയറ്റമോ ഹെയർപിൻ വളവുകളോ റോഡിൽ ഇല്ല. നേരത്തെ സ്വകാര്യ വാഹനങ്ങൾ ഏറെയും സർവീസ് നടത്തിയിരുന്നത് ഈ റോഡിലൂടെയായിരുന്നു.
യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡ് തകരാൻ കാരണം.
ഇതുവഴിയുള്ള വാഹന സർവീസ് നിലച്ചിട്ട് വർഷങ്ങളായി. നേരത്തെ ചൂരണി വരെ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നു.
റോഡ് തകർന്നതോടെ അതും നിലച്ചു. പൂതംപാറ മുതൽ ചൂരണി വരെ പലപ്പോഴും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ചൂരണി മുതൽ പക്രംതളം വരെയുള്ള ഭാഗമാണ് പൂർണമായും തകർന്നു കിടക്കുന്നത്. തൊട്ടിൽപാലം–പക്രംതളം ചുരം റോഡിന് സമാന്തരമായുള്ള ഈ ബദൽ റോഡ് ഗതാഗതയോഗ്യമാക്കിയാൽ ചുരം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതാണ്.
ഇതുവഴിയുള്ള വാഹനത്തിരക്ക് കുറയ്ക്കാനും സാധിക്കും.
മാത്രമല്ല വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് കിലോമീറ്ററുകൾ ലാഭിക്കാം .വാഹന സൗകര്യം ഇല്ലാത്തതു കാരണം ചൂരണി പ്രദേശത്തുള്ളവർ അധികവും കുന്നിറങ്ങിക്കഴിഞ്ഞു. ആൾത്താമസം കുറഞ്ഞതോടെ പ്രദേശത്ത് കാട്ടുമൃഗ ശല്യവും വർധിച്ചു.റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് ഓഫിസ് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ നടത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

