പട്ടാമ്പി ∙ നിയോജകമണ്ഡലത്തിലെ മൂന്നു പ്രധാന പദ്ധതികളുടെ നിർമാണോദ്ഘാടനം ഇന്നു നടക്കും. പണി നേരത്തെ ആരംഭിച്ച പട്ടാമ്പി പാലത്തിന്റെയും പട്ടാമ്പി ഫയർ സ്റ്റേഷന്റെയും പണി തുടങ്ങാനിരിക്കുന്ന വല്ലപ്പുഴ റെയിൽവേ മേൽപാലത്തിന്റെയും നിർമാണ ഉദ്ഘാടനങ്ങളാണ് ഇന്നു നടത്തുന്നത്.
പട്ടാമ്പി പാലത്തിന്റെയും ഫയർ സ്റ്റഷന്റെയും നിർമാണ ഉദ്ഘാനം രാവിലെ 9.30നു ഭാരതപ്പുഴയോരത്തെ ഇഎംഎസ് പാർക്കിൽ നടക്കും. പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ.
മുഹമ്മദ് റിയാസും ഫയർ സ്റ്റേഷന്റെ നിർമാമോദ്ഘാനം മന്ത്രി എം.ബി.രാജേഷും നിർവഹിക്കും. മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിക്കും.
വി.കെ.ശ്രീകണ്ഠൻ എംപിയും, എം.പി.അബ്ദുസ്സമദ് സമദാനി എംപിയും മുഖ്യാതിഥികളാകും. 12നു വല്ലപ്പുഴ റെയിൽവേ മേൽപാല നിർമാണോദ്ഘാനം കെഎസ്എം ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിക്കും.
വല്ലപ്പുഴ ചെർപ്പുളശേരി റോഡ് നവീകരണോദ്ഘാടനവും മന്ത്രി നിർവഹിക്കും.
പട്ടാമ്പിയിൽ പുതിയ പാലം
പട്ടാമ്പി തൃത്താല നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചാണു ഭാരതപ്പുഴയിൽ പുതിയ പാലം പണിയുന്നത്. പാലത്തിന്റെ നിർമാണ പ്രവൃത്തികൾ കഴിഞ്ഞ മേയിൽ ആരംഭിച്ചെങ്കിലും ജൂണിൽ മഴ ശക്തമായി പുഴയിൽ വെള്ളം ഉയർന്നതോടെ പണി നിർത്തിവയ്ക്കുകയായിരുന്നു. പുഴയിൽ വെള്ളം കുറഞ്ഞതോടെ ഇൗ മാസം ആദ്യം തുടങ്ങിയ പണി പുരോഗമിക്കുകയാണ്. നിർമാണം പുരോഗമിക്കുന്ന പാലം നിർമാണത്തിന്റെ ഉദ്ഘാടനമാണ് ഇന്നു നടത്തുന്നത്.
പട്ടാമ്പി നഗരസഭയെയും തൃത്താല പഞ്ചായത്തിനെയും ബന്ധിപ്പിച്ചു പട്ടാമ്പി പഴയ കടവിലാണു പാലം പണിയുന്നത്. 52.586 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അനുബന്ധ റോഡ് ഉൾപ്പെടെ 750 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലുമാണു പാലം പണിയുന്നത്. പട്ടാമ്പി ഫയർ
സ്റ്റേഷൻ
പട്ടാമ്പിയിൽ അഗ്നിരക്ഷാനിലയം തുടങ്ങണമെന്ന് ആവശ്യം യാഥാർഥ്യമായ ശേഷം ഫയർ സ്റ്റേഷനു സ്വന്തമായി കെട്ടിടം വേണമെന്ന് ആവശ്യവും ശക്തമായി.
പട്ടാമ്പിയിലെ പഴയ മാർക്കറ്റ് സ്ഥലത്തു കെട്ടിട നിർമാണം രണ്ടു മാസം മുൻപ് ആരംഭിച്ചെങ്കിലും ഇതുവരെ നിർമാണോദ്ഘാടനം നടത്തിയിരുന്നില്ല ഫയർ സ്റ്റേഷൻ കെട്ടിട
നിർമാണോദ്ഘാനമാണ് ഇന്നു മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നത്. 2022–23ലെ ബജറ്റിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണത്തിനു 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വല്ലപ്പുഴ റെയിൽവേ മേൽപാലം
തടസ്സരഹിത റോഡ് ശൃംഖല എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണു വല്ലപ്പുഴ റെയിൽവേ ഗേറ്റിൽ റെയിൽവേ മേൽപാലം നിർമിക്കുന്നത്. ഷൊർണുർ– നിലമ്പൂർ റെയിൽപാതയിൽ വണ്ടികൾ കടന്നു പോകണമെങ്കിൽ വല്ലപ്പുഴയിലെ ഗേറ്റ് അടയ്ക്കണം.
ദിവസം പല തവണ വണ്ടികൾക്കു കടന്നു പോകാൻ ഗേറ്റ് അടയ്ക്കുന്നതു മൂലം റോഡ് യാത്രക്കാർക്കുണ്ടാകുന്ന വിഷമം പുതിയപാലം യാഥാർഥ്യമാകുന്നതോടെ ഒഴിവാകും. കിഫ്ബി ഫണ്ടിൽ റോഡ് ആൻഡ് ബ്രിജസ് കോർപറേഷൻ നേതൃത്വത്തിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വല്ലപ്പുഴ റെയിൽവേ മേൽപാലം പണിയുന്നത്. അനുബന്ധ പാത നിർമാണവും ടൗൺ നവീകരണവും പദ്ധതിയിൽ ഉൾപ്പെടും. 32 കോടി രൂപ ചെലവിൽ 447 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമുള്ള പാലം നിർമാണത്തിന്റെ ഉദ്ഘാടനമാണിന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

