ചിറ്റൂർ ∙ സംസ്ഥാന കായികമേളയിൽ സ്വർണമെഡൽ നേടിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിവേദ് കൃഷ്ണയ്ക്കു പരീക്ഷ എഴുതാനാകില്ലെന്നു സ്കൂൾ പ്രിൻസിപ്പൽ കത്തു നൽകിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
മതിയായ ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാനാകില്ലെന്നു പ്രിൻസിപ്പൽ ബിന്ദു നിവേദിന്റെ രക്ഷിതാക്കൾക്കു കത്തു നൽകിയതിനെ തുടർന്നാണ് ഇന്നലെ യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചത്.നിവേദിനെ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നു പ്രവർത്തകർ മുന്നറിയിപ്പു നൽകി.
സ്കൂളിലെ മൈതാനം ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണു പാലക്കാട് മെഡിക്കൽ കോളജ് മൈതാനത്തു പരിശീലനത്തിനായി പോകേണ്ടി വന്നതെന്നു നിവേദ് കൃഷ്ണ പറഞ്ഞതായി പ്രതിഷേധക്കാർ പറഞ്ഞു.നിവേദിനെ പരീക്ഷയെഴുതിക്കാമെന്നു സ്കൂൾ അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചതെന്നു പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ടുദിവസം മാത്രമാണു നിവേദ് സ്കൂളിലെത്തിയത്. നിലവിൽ പരീക്ഷ എഴുതാൻ കായിക താരങ്ങൾക്ക് ഉണ്ടാകേണ്ട
ഹാജർ സംബന്ധിച്ച് സർക്കാർ പ്രത്യേക സർക്കുലർ പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ വിഷയത്തിൽ കൃത്യമായ ഒരു പ്രതികരണം നൽകാൻ സാധിക്കില്ലെന്നാണു സ്കൂൾ അധികൃതരുടെ നിലപാട്.
പ്രിൻസിപ്പൽ അവധിയിലായതിനാൽ പ്രിൻസിപ്പൽ എത്തിയ ശേഷം മാത്രമേ ആധികാരികമായ ഒരു മറുപടി നൽകാൻ സാധിക്കൂ എന്നാണ് പ്രിൻസിപ്പലിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന അധ്യാപികയായ ബീന പറയുന്നത്.യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.സാജൻ, വി.അക്ഷയ്, നിഷാന്ത്, അബ്ദുൽ റഷീദ്, എസ്.സഞ്ജയ്, അജീഷ് കുന്നേക്കാട്, രാഹുൽ കൃഷ്ണ, സോനു പ്രണവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

