എരുമപ്പെട്ടി∙ പശ്ചാത്തല വികസന മേഖലയിൽ കേരളം വൻ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും കഴിഞ്ഞ 9 വർഷത്തിനിടയിൽ 35,000 കോടി രൂപയുടെ വികസനമാണ് ഇൗ മേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് 54.61 കോടി രൂപ ഉപയോഗപ്പെടുത്തി നിർമിച്ച കേച്ചേരി – അക്കിക്കാവ് ബൈപാസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. എ.സി.മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. റോഡ് തുറന്നതോടെ കുന്നംകുളം നഗരപ്രദേശത്തെ ഗതാഗതത്തിരക്കു കുറയുകയും തൃശൂരിൽനിന്നും തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് യാത്ര കൂടുതൽ സുഗമമാകുകയും ചെയ്യും.
തിരക്കിൽപ്പെടാതെ 4 കിലോമീറ്ററിലധികം ലാഭിച്ച് യാത്ര നടത്താൻ കഴിയും. 9.88 കിലോമീറ്റർ നീളമുള്ള ഇൗ റോഡ് വേലൂർ കുറാഞ്ചേരി സംസ്ഥാനപാതയിൽ നിന്നാരംഭിച്ച് ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാനപാതയക്ക് കുറുകെ പന്നിത്തടം ജംക്ഷൻ കടന്ന് തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ അക്കിക്കാവിൽ അവസാനിക്കും. 12 മീറ്റർ വീതിയുണ്ട്.
മുരളി പെരുനെല്ലി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, എ.വി.വല്ലഭൻ, പത്മം വേണുഗോപാൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്ത്, കെ.കെ.മണി, പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ സുനിൽ, ചിത്ര വിനോബാജി, കെ.രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
സിഗ്നൽ റെഡി
എരുമപ്പെട്ടി∙ കേച്ചേരി – അക്കിക്കാവ് ബൈപാസ് ഹൈവേയിലെ വാഹനത്തിരക്കേറിയ പന്നിത്തടം ജംക്ഷനിൽ നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽവന്നു. ബൈപാസ് ഹൈവേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. 19.39 ലക്ഷം രൂപ ചിലവഴിച്ചാണ് കെൽട്രോൺ സിഗ്നൽ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

