മാന്നാർ ∙ മഴ ശക്തമായതോടെ മാന്നാർ സ്റ്റോർ ജംക്ഷനിലെ ബസ് സ്റ്റാൻഡിലും വെള്ളക്കെട്ടായി. സ്റ്റാൻഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചെന്ന പ്രഖ്യാപനം കടലാസിലും പഞ്ചായത്ത് ഓഫിസിലും മാത്രമായി ഒതുങ്ങി.
20 വർഷത്തിനു മുൻപ് നിർമിച്ച കെട്ടിടത്തിന്റെ ഉൾഭാഗമൊഴിച്ചാൽ സ്റ്റാൻഡിനുള്ളിലെ ടാറിങ് തകർന്നുകിടക്കുകയാണ്. മഴവെള്ളവും മാലിന്യവും നിറഞ്ഞ് ദുർഗന്ധം വമിക്കുന്നെന്നും പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.
പഞ്ചായത്തിന്റെ ഹരിതകർമ സേനയുടെ ഗോഡൗണും ഈ ബസ് സ്റ്റാൻഡിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡ് വർഷങ്ങളായി ശോചനീയമായി കിടക്കുന്നതിനാൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളൊന്നും കയറിയിരുന്നില്ല.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതിനാൽ മോട്ടർവാഹന വകുപ്പും ബസ് സ്റ്റാൻഡിന് അനുമതി നൽകിയിരുന്നില്ല.
ചില സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഏരിയയും സാമൂഹികവിരുദ്ധരുടെ ഇടത്താവളവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രവുമായി മാറിയിരിക്കുകയാണിവിടം. തെരുവുവിളക്കുകളില്ലാത്തതിനാൽ ഇരുട്ടിന്റെ പിടിയിലുമാണ്.
ഇവിടെ മാന്നാർ ആയുർവേദ ആശുപത്രിക്കായി ബഹുനിലക്കെട്ടിടം നിർമിക്കുമെന്ന പ്രഖ്യാപനം വന്നിട്ടും അതും വെളിച്ചം കണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

