അഭിമുഖം നാളെ
മണക്കടവ്∙ ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10.30ന് സ്കൂൾ ഓഫിസിൽ.
കെട്ടിടം ഉദ്ഘാടനം നാളെ
തളിപ്പറമ്പ്∙ കുറുമാത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ 11ന് എം.വി.ഗോവിന്ദൻ എംഎൽഎ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ മുഖ്യാതിഥിയാകും.
അവാർഡ് നൽകി
തളിപ്പറമ്പ്∙ മികച്ച പൊതുപ്രവർത്തകന് യൂത്ത് കോൺഗ്രസ് മണ്ഡലം ഏർപ്പെടുത്തിയ സതീശൻ പാച്ചേനി സ്മാരക അവാർഡ് ജവഹർ ബാലമഞ്ച് തളിപ്പറമ്പ് നിയോജകമണ്ഡലം ചെയർമാൻ പി.വി.നാരായണൻകുട്ടിക്ക് നൽകി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന ഭാരവാഹികൾ ആയ രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാത്തിയോട്, ജില്ലാ ഭാരവാഹികൾ ആയ സുധീഷ് കുന്നത്ത്, റിൻസ് മാനുവൽ, ജീന, അബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ, മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പെൻഷനേഴ്സ് മീറ്റ്
തലശ്ശേരി ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നവംബർ 1ന് പെൻഷനേഴ്സ് മീറ്റ് സംഘടിപ്പിക്കും. ബാങ്ക് ഹാളിൽ 4.30നാണ് പരിപാടി.
ബാങ്കിങ് സേവനങ്ങളെപ്പറ്റിയും പെൻഷൻ സൗകര്യങ്ങളെക്കുറിച്ചും ക്ലാസ് നടക്കും. ലൈഫ് സർട്ടിഫിക്കറ്റ് നൽകാനുള്ള സൗകര്യവുമുണ്ടാവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

