കോഴിക്കോട്: ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആഗോളതലത്തിൽ ട്രെൻഡായിരിക്കുന്ന സാഹചര്യത്തിൽ കേരളവും തയ്യാറെടുപ്പുകളുമായി മുന്നോട്ട്. കോഴിക്കോട് നഗരത്തെ ആഗോള ഡെസ്റ്റിനേഷൻ വെഡിങ് വേദിയാക്കാനുള്ള നടപടികളാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ഇതിനായി ഡെസ്റ്റിനേഷൻ വെഡിങ് ക്യാമ്പയിൻ ലോക ടൂറിസം ദിനത്തിൽ തുടക്കം കുറിക്കുകയും ചെയ്തിരുന്നു. സുസ്ഥിര മൂല്യങ്ങളിൽ ഊന്നിയുള്ള വിവാഹാഘോഷങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നഗരത്തെ ഒഴിച്ചുകൂടാനാകാത്ത ആഗോള വിവാഹ വേദിയായി ഒരുക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ജില്ലയിലെ ബേപ്പൂര്‍, കാപ്പാട്, ഏരൂര്‍, വടകര സാന്‍ഡ് ബാങ്ക് ബീച്ചുകളും പൈങ്കുറ്റിമല, സരോവരം ബയോപാര്‍ക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് വെഡിങ് ടെസ്റ്റിനേഷനുകളായി ഒരുങ്ങുക.
കോഴിക്കോട് നഗരത്തെ വിവാഹാഘോഷങ്ങളുടെ ആഗോള വേദിയായി ബ്രാന്‍ഡ് ചെയ്യുന്നതിലൂടെ അന്തര്‍ദേശീയ, ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും തദ്ദേശീയ തലത്തില്‍ തൊഴില്‍ സാധ്യതകൾ തുറക്കുകയുമാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട
നിര്‍ദ്ദേശങ്ങള്‍ക്കും വാടക സംബന്ധിച്ച് കാര്യങ്ങള്‍ക്കുമായി കോഴിക്കോട് മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഡിടിപിസി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. മറ്റ് വിവരങ്ങൾക്ക്: www.dtpckozhikode.com.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

