പുൽപള്ളി ∙ പഞ്ചായത്തിലെ വണ്ടിക്കടവ് ഊരിലെ താമസക്കാരുടെ ദുരവസ്ഥസംബന്ധിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
കർണാടക വനാതിർത്തിയിലെ വണ്ടിക്കടവ് ഊരിൽ വാസയോഗ്യമായ വീടുകൾ ഇല്ലാത്തതിനു പുറമേ താമസക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാനും സൗകര്യമില്ല. കന്നാരംപുഴ കടന്ന് ബന്ദിപ്പൂർ വനത്തിലെത്തിയാണ് ഇവർ അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നത്.
അവിടെയാകട്ടെ പലപ്പോഴും കടുവയും ആനയും ഭീഷണിയുമാകുന്നു.സമ്പൂർണ വെളിയിട
വിസർജന വിമുക്ത പദ്ധതി നടപ്പാക്കിയ സംസ്ഥാനമായ കേരളത്തിലെ ഗോത്രസമൂഹം പ്രാഥമിക കൃത്യങ്ങൾക്കു ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ പോകേണ്ട ഗതികേട് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.മഴകനത്താൽ പുഴയിൽ ഒഴുക്ക് വർധിക്കുകയും ഇവർക്ക് കാടുകയറാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
ഇക്കാര്യത്തിൽ സത്വര ഇടപെടൽ വേണമെന്ന് കലക്ടർക്കും മാനന്തവാടി പട്ടികവർഗ വികസന ഓഫിസർക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകിയത്.കന്നാരംപുഴക്കരയിലെ തുണ്ടുഭൂമിയിൽ 20 ഓളം കുടുംബങ്ങളാണു താമസിക്കുന്നത്.
പുഴയിലേക്ക് ഇടിയുന്ന വീടുകളും പൊളിഞ്ഞുവീഴാറായ വീടുകളും താമസക്കാർക്ക് ഭീഷണിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

