തൊടുപുഴ∙ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ പുതിയ കെട്ടിട സമുച്ചയത്തിനു മുന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റിയെങ്കിലും യാത്രക്കാർക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്ന് പരാതി.
ഇവിടെ ആകെയുള്ളത് 2 സ്റ്റീൽ ബെഞ്ചുകൾ മാത്രമാണ്. ഇതിലാകട്ടെ ഏതാനും പേർക്ക് ഇരിക്കാനുള്ള സൗകര്യമേ ഉള്ളൂ. നൂറു കണക്കിനു യാത്രക്കാർ എത്തുന്ന ഇവിടെ പ്രായമായ ആളുകൾ എല്ലാം ബസ് കാത്ത് ഏറെ നേരം നിൽക്കേണ്ട
സ്ഥിതിയാണ്. അല്ലെങ്കിൽ കെട്ടിടത്തിന്റെ തറയിൽ ഇരിക്കണം.
ജില്ലാ ആശുപത്രിയിലും ജില്ലാ ആയുർവേദ ആശുപത്രിയിലും മറ്റും പോകുന്ന രോഗികളും മറ്റുമാണ് ഇവിടെ എത്തി ബസ് കാത്തുനിന്ന് ദുരിതം അനുഭവിക്കുന്നത്.
തൊടുപുഴ നഗരത്തിലേക്ക് പോകുന്ന യാത്രക്കാരും വണ്ണപ്പുറം, ചേലച്ചുവട്, ഉടുമ്പന്നൂർ, പൂമാല, പെരുമ്പിള്ളിച്ചിറ, ആനക്കയം തുടങ്ങിയ റൂട്ടുകളിലെ യാത്രക്കാരുമാണ് ഇവിടെ സ്ഥിരമുള്ളത്. പഴയ ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് ബസ് കാത്തിരിപ്പു കേന്ദ്രമുണ്ട്. ബസ് സ്റ്റോപ്പ് ഇപ്പോൾ പുതിയ കെട്ടിട
സമുച്ചയത്തിനു മുന്നിലേക്ക് മാറ്റിയതോടെയാണ് യാത്രക്കാർക്ക് ദുരിതമായത്. അതേസമയം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തെങ്കിലും ഇവിടെ ഒരു സ്ഥാപനം പോലും തുറന്നിട്ടുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

