വടകര ∙ മുക്കടത്തുംവയൽ കുനീമ്മൽ രാജീവന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തറോപൊയിൽ തയ്യുള്ളതിൽ രാജീവൻ (50) അറസ്റ്റിലായി.
മരണത്തിനു ശേഷം ബഹ്റൈനിലേക്ക് പോയ രാജീവൻ തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വടകര ഡിവൈഎസ്പിയുടെ ചുമതലയുള്ള കൺട്രോൾ റൂം ഡിവൈഎസ്പി വി.രമേശൻ, എസ്ഐ ഇ.കെ.ബാലകൃഷ്ണൻ, എഎസ്ഐ എ.കെ.ഷിനു എന്നിവർ ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന കുനീമ്മൽ രാജീവനെ തറോപൊയിലിൽ വച്ച് അക്രമിച്ചിരുന്നു.
തലയ്ക്കും മറ്റും ഗുരുതര പരുക്കേറ്റ് തൊട്ടടുത്ത ദിവസം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വച്ച് രാജീവൻ മരിച്ചു.
തയ്യുള്ളതിൽ രാജീവനും മൂന്നു പേരുമാണ് തന്നെ ആക്രമിച്ചതെന്ന് മരിക്കുന്നതിനു മുൻപ് കുനീമ്മൽ രാജീവൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടയിൽ പ്രതി വിദേശത്തേക്ക് കടന്നു. മരണമുണ്ടായി മാസങ്ങളായിട്ടും പ്രതികളെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആയഞ്ചേരിയിൽ കർമ സമിതി രൂപീകരിച്ചിരുന്നു.
ഒപ്പുശേഖരണവും പൊതുയോഗവും ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നു വരുന്നതിനിടയിലാണ് അറസ്റ്റ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

