ഇന്ന് ശരീര ഭാരം കുറയ്ക്കുന്നതിന് ഒട്ടനവധി മാർഗ്ഗങ്ങളുണ്ട്. ജ്യൂസ്, പുഡ്ഡിംഗ്, സ്മൂത്തി എന്നിവയിൽ ചേർത്തൊക്കെ ചിയ സീഡ് കഴിക്കാറുണ്ട്.
എന്നാൽ ഇങ്ങനെ കഴിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ? ശരീര ഭാരം കുറയ്ക്കാൻ ചിയ സീഡ് ഇങ്ങനെ കഴിക്കൂ. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചിയ സീഡ് ഇടണം.
വെള്ളത്തിൽ നന്നായി കലക്കിയതിന് ശേഷം ചിയ സീഡ് കുതിർക്കാൻ വേണ്ടി അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം നാരങ്ങ നീര് അല്ലെങ്കിൽ പുതിനയിട്ട് കുടിക്കാവുന്നതാണ്.
രണ്ട് ടേബിൾ സ്പൂൺ ചിയ സീഡ് നന്നായി പൊടിച്ചെടുത്തതിന് ശേഷം സ്മൂത്തിയിൽ ചേർത്ത് കഴിക്കാം. അതേസമയം ചിയ സീഡ് ഡ്രൈ ആയാണ് കഴിക്കുന്നതെങ്കിൽ ഒരുപാട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഒരു കപ്പ് പാലിൽ രണ്ട് ടേബിൾ സ്പൂൺ കുതിർത്ത ചിയ സീഡ് ഇടണം. അതിലേക്ക് ഏലയ്ക്ക, തേൻ അല്ലെങ്കിൽ വാനില എസ്സൻസ് ചേർക്കാം.
ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കുറഞ്ഞത് 4 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ട്.
സാലഡ്, സൂപ്പ് എന്നിവയിലും ചിയ സീഡിട്ടു കഴിക്കാൻ സാധിക്കും. അതേസമയം ഇത് കഴിച്ചതിന് ശേഷം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ദിവസവും രണ്ട് ടേബിൾ സ്പൂൺ വരെ ചിയ സീഡ് കഴിക്കാൻ സാധിക്കും. രാവിലെ വെറും വയറ്റിലോ, ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പോ ഇത് കഴിക്കാവുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

