തിരുവനന്തപുരം ∙ തനിക്കുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലും ലഭിച്ച സ്ഥാനലബ്ധിക്കു കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയോടു മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. രാഹുല്‍ ഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ജനാധിപത്യവല്‍ക്കരിച്ച സംഘടനയുടെ ഭാഗമാകാന്‍ കഴിഞ്ഞതെന്നാണ് താന്‍ കരുതുന്നതെന്നും രാഹുൽ ഗാന്ധിയോടു മാത്രമാണ് കടപ്പാടെന്നും അബിന്‍ ആവര്‍ത്തിച്ചു പറഞ്ഞു.
രാഹുല്‍ ഗാന്ധി മുന്നിലേക്ക് വച്ച വലിയ ജനാധിപത്യ ഉള്‍ക്കാഴ്ചയിലൂടെയാണ് തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ സംഘടനയിലേക്ക് കടന്നുവന്നത്.
ഇന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ഒരു പുതിയ കമ്മിറ്റിക്ക് സ്ഥാനമേല്‍ക്കേണ്ടി വരുമ്പോള്‍ കഴിഞ്ഞ കമ്മിറ്റി നടത്തിവന്ന എല്ലാ പരിപാടികളും ശക്തമായി തന്നെ നടത്താന്‍ പുതിയ കമ്മിറ്റിക്കും സാധിക്കുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ ഒ.ജെ.ജനീഷ് ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അബിന്‍ വര്‍ക്കി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എംപി, പി.സി.വിഷ്ണുനാഥ് എംഎല്‍എ, തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

