ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും മറ്റൊരു മത്സരാർത്ഥി കൂടി കഴിഞ്ഞ ദിവസം പുറത്തായിരിക്കുകയാണ്. ആര്യനാണ് ഇത്തവണ എവിക്ട് ആയത്.
ടിക്കറ്റ് ടു ഫിനാലെയിൽ രണ്ടാം സ്ഥാനവും, ഡാൻസ് മാരത്തോണിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി മികച്ച ഗെയിം കളിക്കുന്നതിനിടെയാണ് ആര്യന്റെ അപ്രതീക്ഷിത പുറത്താവൽ. പ്രേക്ഷകരും ബിഗ് ബോസ് മത്സരാർത്ഥികളും ആര്യന്റെ പുറത്താവലിൽ ഞെട്ടിയിരിക്കുകയാണ്.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ആര്യന്റെ ആദ്യ പ്രതികരണം എത്തിയിരിക്കുകയാണ്. ഫാമിലി വീക്കിൽ ജിസേലിന്റെ ‘അമ്മ വന്നതിന് ശേഷം എന്തിനാണ് ഇരുവരും ബെഡ് മാറി കിടന്നത് എന്നതിനെ കുറിച്ചാണ് ആര്യൻ സംസാരിക്കുന്നത്.
രണ്ട് മനുഷ്യർ കിടന്നുറങ്ങുക മാത്രമാണ് പുതപ്പിനടിയിൽ നടന്നിരുന്നത് എന്നാണ് ആര്യൻ പറയുന്നത്. അവസാനത്തോട് അടുക്കുമ്പോഴൊക്കെ ഒനീൽ അടക്കമുള്ളവർ തന്നെ പ്രൊവോക്ക് ചെയ്യണമെന്ന് ഉദ്ദേശത്തോടെ ഈ വിഷയം സംസാരിക്കാൻ തുടങ്ങിയെന്നും, ഗെയിമിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് മാറി കിടന്നതെന്നും ആര്യൻ പറയുന്നു.
“രണ്ട് മനുഷ്യന്മാർ കിടന്നുറങ്ങുന്നു, അതായിരുന്നു പുതപ്പിനടിയിൽ ഉണ്ടായിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു സംസാരിച്ച് കിടക്കാറുമുണ്ട്.
ജിസേലിന്റെ അമ്മ വന്നപ്പോൾ അവർ ജിസേലിനോട് സംസാരിക്കുന്നുണ്ടായിരുന്നു. വളരെ രൂക്ഷമായ രീതിയിലാണ് അമ്മ ജിസേലിനോട് സംസാരിച്ചിരുന്നത്.
മലയാളി പ്രേക്ഷകർ ഈ ഷോ എങ്ങനെ കാണും,ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും ഒരുമിച്ച് കിടക്കാൻ കഴിയുമോ? അവസാനത്തോട് അടുക്കാറായപ്പോൾ കുറച്ച് ടോക്സിസിറ്റി കൂടി. ഒനീൽ ഞങ്ങൾക്കെതിരായി വരാൻ തുടങ്ങി.
ഒനീൽ അങ്ങനെയെന്തെങ്കിലും കണ്ടോ എന്ന് ചദോഹിച്ചപ്പോൾ അയാൾ കണ്ടിട്ടില്ല. ആൾക്കാർ ഞങ്ങൾക്കെതിരായി വരാൻ തടുങ്ങിയത് എന്നെ പ്രൊവോക്ക് ചെയ്തിട്ടുണ്ട്.
ഞാൻ ഇടയ്ക്കിടെ പ്രൊവോക്ക് ആവാൻ തുടങ്ങി. അത്തരം പ്രൊവോക്കിങ്ങ് മാറ്റാൻ വേണ്ടിയും, കുറച്ചൂടെ ഗെയിമിലേക്ക് ശ്രദ്ധ കൊടുക്കാൻ വേണ്ടിയും അങ്ങനെ ചെയ്തു.
ഞങ്ങൾ ഒരുമിച്ച് ഉറങ്ങുന്നതായിരുന്നു ആളുകൾക്ക് പ്രശ്നം. അതുകൊണ്ട് ഞാൻ അവിടെയും ജിസേൽ അപ്പുറത്തും മാറി കിടന്നു.” ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ആര്യന്റെ പ്രതികരണം.
അനുമോളുടെ പി.ആർ അനുമോളുടെ പി.ആർ വർക്കിനെ കുറിച്ചും ആര്യൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഒരാള്‍ സമീപിച്ചിരുന്നുവെന്നും, അയാൾ അനുമോളുടെ പിആര്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞുവെന്നും ആര്യൻ പറയുന്നു.
“അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞുവെന്നും. അനുവിനുവേണ്ടി നിങ്ങള്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു.
അനുമോളുടെ പബ്ലിക് റിലേഷന്‍സ് എല്ലാം ചെയ്യും, സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍, ഹൗസില്‍ നടക്കുന്ന വെറുപ്പ് ഉണ്ടാക്കുന്ന സംഗതികളെ പോസിറ്റീവ് ആക്കും, വോട്ടുകളും കൂടുതല്‍ നേടാന്‍ സഹായിക്കും എന്ന് പറഞ്ഞു. പിആര്‍ ഉണ്ടെന്ന് അപ്പോള്‍ മനസിലാക്കാവുന്നതല്ലേയുള്ളൂ.” ആര്യൻ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

